
ഇരൂഡ് നാളികേര ക്ലസ്റ്ററിൽ നടന്ന കർഷകർക്കുള്ള വളം വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന്.
പയ്യാവൂർ: കേന്ദ്ര നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന പിഐസിസിഎസ് പദ്ധതി മുഖേന ഇരൂഡ് നാളികേര ക്ലസ്റ്ററിൽ അനുവദിച്ച വളം നാളികേര കർഷകർക്ക് വിതരണം ചെയ്തു. പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡൻ്റ് ടി.കെ.കുഞ്ഞുമോൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഇരൂഡ് കേരോത്പാദക സംഘം (സിപിഎസ്) പ്രസിഡൻ്റ് സൈമൺ പാഴുക്കുന്നേൽ അധ്യക്ഷവഹിച്ചു. പയ്യാവൂർ നാളികേര ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തേൽ ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ വളപ്രയോഗം, തെങ്ങ് പരിപാലനം എന്നിവ സംബന്ധിച്ച് വിശദീകരരണം നൽകി. കൃഷി അസിസ്റ്റൻ്റ് അജീഷ്, ജോസ് മുട്ടാട്ട്മലയിൽ എന്നിവർ പ്രസംഗിച്ചു. സിപിഎസ് അംഗങ്ങളായ നൂറ്റമ്പതോളം കർഷകർക്കാണ് വളം വിതരണം ചെയ്തത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009