ശ്രീകണ്ഠാപുരം വാർത്തകൾ

സ്കൂൾ വാർഷികാഘോഷവും ശുചിമുറി കെട്ടിടോദ്ഘാടനവും ചെയ്തു

ചാമക്കാൽ എസ്എൻ യുപി സ്കൂളിന് ഇരിക്കൂർ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നനുവദിച്ച തുക ചെലവഴിച്ച് നിർമിച്ച ശുചിമുറി കെട്ടിടവും സ്കൂൾ വാർഷികാഘോഷവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: ചാമക്കാൽ എസ്എൻ യുപി സ്കൂളിന് ഇരിക്കൂർ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നനുവദിച്ച തുക ചെലവഴിച്ച് നിർമിച്ച ശുചിമുറി കെട്ടിടവും സ്കൂൾ വാർഷികാഘോഷവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജെയിംസ് തുരുത്തേൽ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി.എം. ജയരാജ്, മുഖ്യാധ്യാപിക എം. ഷീജ, മദർ പിടിഎ പ്രസിഡൻ്റ് സോണിയ തോമസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബേബി മുല്ലക്കരിയിൽ, മുൻ മുഖ്യാധ്യാപിക ടി.എം.സൂസമ്മ, മുൻ സംസ്കൃതാധ്യാപിക കെ.എൻ. ദേവിക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എ.കെ. ആശ, എസ്ആർജി കൺവീനർ പി.കെ. ഹോളി, സ്കൂൾ ലീഡർ നിരഞ്ജന സജേഷ് എന്നിവർ പ്രസംഗിച്ചു. നുമാറ്റ്സ് സ്കോളർഷിപ്പ്, മെഗാക്വിസ്, സംസ്കൃതം സ്കോളർഷിപ്പ്, യുഎസ്എസ് ശാസ്ത്രമേള, സ്കൂൾ കലോത്സവം എന്നിവയിൽ വിജയികളായവരെ അനുമോദിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.എം. രശ്മി, പി.സ്മിത, ബ്രിജില കെ.രാജൻ, വനജ വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം