ശ്രീകണ്ഠാപുരം വാർത്തകൾ

എച്ച്പിവി വാക്‌സിനേഷൻ കാമ്പയിൻ തുടങ്ങി

ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെ പൂപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്ന എച്ച്പിവി വാക്സിനേഷൻ കാമ്പയിൻ തുടങ്ങി.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്തിൻ്റെ പൂപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്ന എച്ച്പിവി വാക്സിനേഷൻ കാമ്പയിൻ തുടങ്ങി. ഏരുവേശി പിഎച്ച്സിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് പരത്തനാൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ ശ്രീധരൻ മുഖ്യഭാഷണം നടത്തി. പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. സീന ജോസ് വിഷയാവതരണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. രാജേഷ് ബാബു, പിഎച്ച്എൻ ഇ.ടി..നിർമല കുമാരി, ജെഎച്ച്ഐ കെ.ഒ. കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു. പിഎച്ച്സി ജീവനക്കാർ, ആശ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. രാജ്യത്തെ പതിനാല് വയസ് തികഞ്ഞ എല്ലാ പെൺകുട്ടികൾക്കും സർക്കാർ സൗജന്യമായാണ് എച്ച്പിവി വാക്‌സിൻ നൽകുന്നത്. ഗർഭാശയത്തിന്റെ താഴെഭാഗമായ സെർവിക്സിനെ ബാധിക്കുന്ന കാൻസറിനെയാണ് എച്ച്പിവി വാക്സിൻ പ്രതിരോധിക്കുന്നത്. 99.7 ശതമാനം ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. കാമ്പയിനിന്റെ ഭാഗമായി 2011 മാർച്ചിനും 2012 ഫെബ്രുവരിക്കും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുക. സമയബന്ധിതമായ എച്ച്പിവി വാക്‌സിനേഷനും സെർവിക്കൽ സ്ക്രീനിംഗും വഴി ഗർഭാശയഗള കാൻസർ ബാധിക്കുന്നത് ഫലപ്രദമായി തടയാൻ കഴിയും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം