
നിർമല യുപി സ്കൂളിലെ കബ്-ബുൾബുൾ, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ചെമ്പേരി: നിർമല യുപി സ്കൂളിലെ കബ്-ബുൾബുൾ, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് സോണിയ റിന്റോ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും വ്യക്തിത്വ വികാസവും പ്രാവർത്തികമാക്കുകയെന്നതായിരുന്നുക്യാമ്പിൻ്റെ ലക്ഷ്യം. ക്യാമ്പിന്റെ ഭാഗമായി നടന്ന വ്യക്തിത്വ വികസന ബോധവത്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി. തുടർന്ന് അവരുടെ സർഗാത്മകതയും കായികക്ഷമതയും വർധിപ്പിക്കുന്ന വിവിധ മത്സരങ്ങളും നടത്തി. ഇരുയൂണിറ്റുകളിൽ നിന്നുമായി 95 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയം സന്ദർശിച്ചു. അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും, സൗഹൃദ സംഭാഷണത്തിലൂടെ സ്നേഹം പങ്കുവച്ചും അവർക്കൊപ്പം ഏറെ സമയം ചെലവഴിക്കുകയും ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009