
പതിനാലിന് കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിൻ്റെയും മഹാറാലിയുടേയും പ്രചാരണാർത്ഥം സംഘടിപ്പിച്ച വാഹന ജാഥ കാസർഗോഡ് ജില്ലയിലെ പടുപ്പ് ഇടവകയിൽ നിന്ന് യാത്ര തുടങ്ങി
പയ്യാവൂർ: പതിനാലിന് കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിൻ്റെയും മഹാറാലിയുടേയും പ്രചാരണാർത്ഥം സംഘടിപ്പിച്ച വാഹന ജാഥ കാസർഗോഡ് ജില്ലയിലെ പടുപ്പ് ഇടവകയിൽ നിന്ന് യാത്ര തുടങ്ങി. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരത്തിപ്പടവിൽ ജാഥാക്യാപ്റ്റനായ കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പടുപ്പ് ഇടവക വികാരി ഫാ.ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന ഡയറക്ടർ ഫാ. നോബിൾ പന്തലാടിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സെക്രട്ടറി പീയൂസ് പറയിടം, അതിരൂപത വൈസ് പ്രസിഡൻ്റുമാരായ ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, അതിരൂപത സെക്രട്ടറി ഷീബ തെക്കേടത്ത്, പനത്തടി ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ എന്നിവർ പ്രസംഗിച്ചു. ജാഥ കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ആദ്യ ദിവസത്തെ യാത്ര ചെറുപുഴയിൽ സമാപിച്ചു. ഇന്ന് (വെള്ളി) രാവിലെ 9 ന് കുടിയാൻമലയിൽ നിന്ന് പ്രയാണം തുടരുന്ന ജാഥ 9.30 ന് പുലിക്കുരുമ്പ, 10 ന് ചെമ്പേരി, 10.30 ന് ശ്രീകണ്ഠപുരം, 11ന് ചെമ്പന്തൊട്ടി 11.30 നടുവിൽ, 12 ന് വിളക്കന്നൂർ, 12.30 ന് തളിപ്പറമ്പ്, ഉച്ചകഴിഞ്ഞ് 1 ന് ചാണോക്കുണ്ട്, 2 ന് തടിക്കടവ്, 2.30 ന് പെരുമ്പടവ്, 3 ന് ചെറുപാറ, 3.30 ന് തേർത്തല്ലി, 4 ന് രയറോം, 4.30 ന് നെല്ലിപ്പാറ, 5 ന് കാർത്തികപുരം, 5.30 ന് ആലക്കോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 6 ന് കരുവഞ്ചാലിൽ രണ്ടാംദിന യാത്ര സമാപിക്കും. നാളെ (ശനി) രാവിലെ 9 ന് ചെമ്പേരി ചളിമ്പറമ്പിൽ നിന്ന് യാത്ര തുടരുന്ന ജാഥ പയ്യാവൂർ, ഇരിട്ടി മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സമാപന സമ്മേളനം പേരാവൂരിൽ നടക്കും. യാത്രയിലെ സ്വീകരണ യോഗങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, അതിരൂപത തലങ്ങളിലുള്ള നേതാക്കൾ വിശദീകരണ പ്രഭാഷണങ്ങൾ നടത്തും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009