
തലശേരി അതിരൂപതക്കും, മലയോര മേഖലക്കും, അതിലുപരി വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും ചാലിലച്ചൻ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും, എന്നും ജ്വലിക്കുന്ന മുഖമായി അദ്ദേഹം നമ്മുടെയിടയിൽ നിലനിൽക്കുമെന്നും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്.
ചെമ്പേരി: തലശേരി അതിരൂപതക്കും, മലയോര മേഖലക്കും, അതിലുപരി വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും ചാലിലച്ചൻ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും, എന്നും ജ്വലിക്കുന്ന മുഖമായി അദ്ദേഹം നമ്മുടെയിടയിൽ നിലനിൽക്കുമെന്നും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്. മോൺ. മാത്യു എം. ചാലിൽ സ്മാരക കാരുണ്യ സ്പർശം പുരസ്കാരം ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിന് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ഞറളക്കാട്ട്. മോൺ. മാത്യു എം. ചാലിലിൻ്റെ മൂന്നാമത് ചരമവാർഷികദിനമായ ഇന്നലെ (5, വ്യാഴം) രാവിലെ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനക്കും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷമായിരുന്നു പുരസ്കാര സമർപ്പണം. കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് മാർ ജോർജ് ഞറളക്കാട്ടിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജീവിതകാലം മുഴുവൻ മലയോര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക വികസനങ്ങൾക്കായി സേവനം ചെയ്ത ചാലിലച്ചൻ്റെ സ്മരണക്കായി മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ജാതിമത ഭേദമില്ലാതെ അഗതികളായ വയോജനങ്ങൾക്ക് ആശ്രയമേകി തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി ചെമ്പേരിയിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കരുണാലയത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, സഹറെക്ടർമാരായ ഫാ. മാർട്ടിൻ തുറയ്ക്കൽ, ഫാ. അഖിൽ മണ്ണാറാത്ത്, ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ക്രിസ് കടക്കുഴ, ബർസാർ ഫാ. ലാസർ വരമ്പകത്ത്, പിആർഒ സെബാസ്റ്റ്യൻ പുത്തൻപുര, ഫാ. ജിൻ്റോ, ഫാ.ടോണി, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ സെക്രട്ടറി ഡി.പി. ജോസ്, മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് പയസ് ചാലിൽ, ഡയറക്ടർമാരായ തോമസ് ചാലിൽ, ജോമി ജോസ്, ജെയ്സൺ ജോർജ് എന്നിവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009