ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ബൈബിൾ കൺവൻഷൻ സമാപിച്ചു

സമാധാനം തരുന്നത് ദൈവമാണെന്ന സത്യം മറക്കരുത്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

പരസ്യം

പയ്യാവൂർ: ആകാശത്തിൻ്റെയും ഭൂമിയുടെയും അധിപനായ ദൈവത്തെ ആശ്രയിച്ചാൽ അസാധ്യമായി യാതൊന്നുമില്ലെന്നും സമാധാനം തരുന്നത് ദൈവമാണെന്ന സത്യം മറക്കരുതെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആരാണ് കൂടുതൽ ശക്തരെന്ന് അന്വേഷിക്കുന്ന മത്സരത്തിലാണ് ലോകമിപ്പോൾ. ആരും ദൈവത്തെ കേൾക്കുന്നില്ല. ആരുടേയും ജീവിതത്തിന് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. ദൈവത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാത്തതിനാലാണ് നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുന്നതും ലക്ഷ്യത്തിലെത്താൻ കഴിയാത്തതെന്നും മാർ പാംപ്ലാനി ഓർമപ്പെടുത്തി. മടമ്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളായി പയ്യാവൂർ സെൻ്റ് ആൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന നിയോഗ പ്രാർത്ഥനാ ബൈബിൾ കൺവൻഷൻ്റെ സമാപന ദിനമായ ഇന്നലെ (ചൊവ്വ) വൈകുന്നേരം വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്. പ്രാർത്ഥനാശുശ്രൂഷകളിൽ ഫാ. ടോമി പതിപ്പറമ്പിൽ, ഫാ. ജെയ്സൺ വാഴകാട്ട് എന്നിവർ സഹകാർമികരായിരുന്നു. രാത്രി ഒമ്പത് വരെ നീണ്ട ബൈബിൾ കൺവൻഷന് വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.മാത്യു വയലാമണ്ണിൽ നേതൃത്വം നൽകി. കഴിഞ്ഞ നാല് ദിവസങ്ങളിലും മലയോര മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികളാണ് ബൈബിൾ കൺവൻഷനിൽ പങ്കെടുത്തത്. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം