
ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ‘ക്രിയേറ്റീവ് ഫെസ്റ്റ് ‘ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു
ഏരുവേശി: ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ‘ക്രിയേറ്റീവ് ഫെസ്റ്റ് ‘ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്ക് നൽകിവരുന്ന ക്രിയേറ്റീവ് ക്ലാസ്മുറിയിൽ വിദ്യാർത്ഥികൾ നിർമിച്ച സാധനങ്ങളുടെ പ്രദർശനം, തത്സമയ നിർമാണം, സെമിനാർ എന്നിങ്ങനെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക എ.വി. ശ്രീജ ആമുഖ പ്രഭാഷണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കോ ഓർഡിനേറ്റർ എം.കെ. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണവും നടത്തി. ഇ.എ. അഞ്ജലി, കെ.എം. സരസ്വതി, കെ. റസീന, ശിവന്യ ശിവൻ, അന്ന മേരി മാത്യു, ദേവനന്ദ ജിതേഷ്, ആയിഷ മെഹറിൻ, ആഷ്മിക അനീഷ്, ഫാത്തിമ, പി.വി. അജിത എന്നിവർ പ്രസംഗിച്ചു.തുടർന്ന് പോഷണം, കാർഷികം, നൂതനം, വൈദ്യുതം, നിർമാണം, ജലീയം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തത്സമയ നിർമാണവും പ്രദർശനവും നടന്നു. രക്ഷിതാക്കളും മുഴുവൻ വിദ്യാർത്ഥികളും പ്രദർശനം കാണാനെത്തി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009