ശ്രീകണ്ഠാപുരം വാർത്തകൾ

യുവാക്കൾക്കിടയിൽ വായന വർധിച്ചു: എം. മുകുന്ദൻ

കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മാഹി കലാഗ്രാമത്തിൽ നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരസ്യം

മാഹി : കേരളം എഴുത്തുകാരുടെ പുണ്യഭൂമിയാണെന്നും കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മാഹി കലാഗ്രാമത്തിൽ നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവരിൽ പെൺകുട്ടികളാണ് മുന്നിൽ. ഹിന്ദി അടക്കമുള്ള ഇന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിൽ ഇറങ്ങുന്ന പുസ്തകങ്ങൾ വിൽക്കപ്പെടുന്നു. ഇംഗ്ലീഷിലടക്കം പതിനായിരം വിറ്റുപോകുന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആകുമ്പോൾ നമ്മുടെ പുസ്തകങ്ങൾ അമ്പതിനായിരവും അതിലേറെയുമാണ് വിറ്റഴിയുന്നത്. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നു എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. കേരളം എഴുത്തുകാരുടെയും വായനക്കാരുടെയും പ്രസാധകരുടെയും പുണ്യഭൂമിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഉത്തമരാജ് മാഹി ആമുഖ പ്രഭാഷണം നടത്തി.കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിയ്ക്കൽ, സുമ മഹേഷ്, കണ്ണനുണ്ണി, പി.സി. തങ്ക, അരുൺ കളപ്പില, സോജി ഭാസ്കർ, അജിത് നായർ എന്നിവർക്ക് പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ നൽകി. ഹർഷാദ് ബത്തേരി, എം. കുഞ്ഞാപ്പ, കെ എം. ഹാജറ, വി.കെ. ഷീന, സുഭാഷ് പയ്യാവൂർ, പി.കെ. റാണി എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം