
നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റ്യൻസ് ഇടവകയിലെ എകെസിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ നടന്ന വിശദീകരണ-പ്രതിഷേധ യോഗം എകെസിസി ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുറ്റി: പുതിയ പള്ളി നിർമിക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പഴയ പള്ളിയിലെ വിലപിടിപ്പുള്ളതും അല്ലാത്തുമായ നിരവധി സാധനങ്ങൾ മോഷണം നടത്തി ആഴ്ചകൾ കഴിഞ്ഞിട്ടും മോഷ്ടാവിനെ കണ്ടെത്തി നടപടിയെടുക്കുന്നതിൽ പോലീസ് കാണിച്ച അനാസ്ഥക്കെതിരെയും പള്ളിയെയും പള്ളി അധികാരികളെയും സമൂഹമധ്യത്തിൽ താറടിക്കുന്നതിനായി നടത്തിവരുന്ന പ്രചാരവേലകൾക്കെതിരെയും നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റ്യൻസ് ഇടവകയിലെ എകെസിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ വിശദീകരണ-പ്രതിഷേധ യോഗം നടന്നു. എകെസിസി ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ അധ്യക്ഷതവഹിച്ചു. പ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ നൽകിയിട്ടും അന്വേഷണത്തിൽ പോലീസ് കാണിച്ച അനാസ്ഥ പ്രതി രക്ഷപെടാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. പുതിയ പള്ളിയുടെ നിർമാണം നടക്കുന്ന ഈ ഘട്ടത്തിൽ വികാരിയച്ചനെയും മറ്റ് അധികാരികളെയും സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനും നിർമാണ പ്രവൃത്തികൾക്ക് തുരങ്കം വയ്ക്കുന്നതിനും പ്രതിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക വിരുദ്ധ ശ്രമങ്ങളെ യോഗം അപലപിച്ചു. ഇടവകവികാരിയെ കൈയേറ്റം ചെയ്ത കേസിൽ നടപടിയെടുക്കാതിരുന്ന അധികാരികളുടെ നിലപാട് വീണ്ടും ഹീനകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമായതായി യോഗം ഉദ്ഘാടനം ചെയ്ത ഫാ. പോൾ വള്ളോപ്പള്ളി അഭിപ്രായപ്പെട്ടു.ദേവാലയ നിർമാണത്തിനായി ഒരുങ്ങുന്ന വേളയിൽ ഇത്തരം ഛിദ്രശക്തികൾക്കെതിരെ ഇടവകാ സമൂഹം ജാഗ്രതപുലർത്തണമെന്ന് എകെസിസി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് പറഞ്ഞു.വിശദീകരണ-പ്രതിഷേധ യോഗത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏരുവേശി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെംബർ സോജൻ കാരാമയിൽ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009