
സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1982 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ നാലാമത് സംഗമവും ഇപ്പോഴത്തെ പ്രായത്തിലെ ജീവിതാരോഗ്യ പരിപാലനക്ലാസും മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലെ പൈതൽ പാരഡൈസ് ഹിൽ റിസോർട്ടിൽ നടന്നു
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1982 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ നാലാമത് സംഗമവും ഇപ്പോഴത്തെ പ്രായത്തിലെ ജീവിതാരോഗ്യ പരിപാലനക്ലാസും മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലെ പൈതൽ പാരഡൈസ് ഹിൽ റിസോർട്ടിൽ നടന്നു. പ്രകൃതിമനോഹര കാഴ്ചകൾ ആസ്വദിച്ച് നാൽപതോളം മുൻസഹപാഠികളാണ് ഒത്തുചേർന്നത്. അഭിഭാഷകൻ മനു റോയ് കാരക്കുന്നത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സഹപാഠി കൂട്ടായമ കൺവീനർ ജോൺ പൗവത്തേൽ അധ്യക്ഷത വഹിച്ചു. കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര ആരോഗ്യ പരിപാലന ക്ലാസ് നയിച്ചു. സിറിയക്ക് മുട്ടാട്ട്മലയിൽ, ജയപ്രകാശൻ കൊഞ്ഞന്മാർവീട്ടിൽ, ടി.കെ.പവിത്രൻ, ബെന്നി കുര്യൻ, സോളി, ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009