
പയ്യാവൂർ മർച്ചന്റ് ടവറിന് കെവിവിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ശിലാസ്ഥാപനം നടത്തി.
പയ്യാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമതി (കെവിവിഇഎസ്) പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ച വരുന്ന മർച്ചന്റ് ജീവകാരുണ്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പയ്യാവൂർ ബസ് സ്റ്റാൻ്റിന് സമീപമുള്ള സ്ഥലത്ത് നിർമിക്കുന്ന ‘മർച്ചന്റ് ടവർ പയ്യാവൂർ’ എന്ന കെട്ടിടത്തിന് കെവിവിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ശിലാസ്ഥാപനം നടത്തി. മൂന്ന് നിലകളിലായി മുപ്പത് കടമുറികളുള്ള ഒരു വ്യാപാര സമുച്ചയമാണ് പയ്യാവൂരിൽ നിർമിക്കുന്നതെന്നും ഇതിൽ നിന്നുള്ള വരുമാനം പൂർണമായും പയ്യാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങൾ, തൊഴിലാളികൾ, വ്യാപാരികൾ എന്നിവർക്ക വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ദേവസ്യ മേച്ചേരി അറിയിച്ചു. കെ.വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. പി. അയൂബ്, കെ. സുരേഷ്കുമാർ, എൻ.കെ. മത്തായി, വി.പി. അബ്ദുൾ ഖാദർ, ജോസുകുട്ടി കുര്യൻ, പി.വി. രാമചന്ദ്രൻ, പി.സി. സ്കറിയ, ബെന്നി പുളിയ്ക്കൽ, ബെന്നി സ്റ്റാൻഡേർഡ്, കെ രാജേഷ് കുമാർ, കെ.വി. ജനാർദ്ദനൻ കെ.വി. പുരുഷോത്തമൻ, കെ.സി. അബ്ദുള്ള, അന്റണി പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009