
ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്.
ചെങ്ങളായി : ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണനനൽകിയിട്ടുള്ളത്. കൂനം-കൊളത്തൂർ- കണ്ണാടിപ്പാറ റോഡ്, വളക്കൈ-കൊയ്യം റോഡ് എന്നിവയുടെ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. അഡൂർ കടവ് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും. ഇതോടൊപ്പം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും ഈ ബജറ്റിൽ അംഗീകാരം നൽകിയിട്ടുണ്ട്.പുതിയ റോഡുകളുടെ നിർമാണത്തിന് 1.40 കോടി രൂപയം നിലവിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 3.68 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പഞ്ചായത്തിൻ്റെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന കാർഷിക മേഖലയിൽ കർഷകരുടെ വരുമാന വർധനവിനായുള്ള വിവിധ പദ്ധതികൾക്ക് വേണ്ടി 60.73 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അതോടൊപ്പം നടീൽ വസ്തുക്കളുടെയും ജൈവവളത്തിന്റെയും കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ സുരക്ഷ സാക്ഷര പഞ്ചായത്താക്കി മാറ്റുന്നതിനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് 1 ലക്ഷം രൂപ ചെലവഴിക്കും. ചെറുപട്ടണങ്ങളായി വികസിച്ചുവരുന്ന ചെങ്ങളായി, വളക്കൈ, ചുഴലി എന്നീ കേന്ദ്രങ്ങളിൽ സ്ഥലം ലഭ്യമാകുന്നതനുസരിച്ച് ടേക്ക് എ ബ്രേക്ക് മാതൃകയിൽ പൊതുശൗചാലയങ്ങൾ നിർമിക്കും. മൃഗസംരക്ഷണ മേഖലയ്ക്ക് 63.9 ലക്ഷം രൂപയും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് 62.44 ലക്ഷം രൂപയും വിദ്യാഭ്യാസം, സംസ്കാരം, യുവജനക്ഷേമം മേഖലയിൽ 35.80 ലക്ഷം രൂപയും വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് 65.50 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള വിവിധ പദ്ധതികൾക്കായി 88.45 ലക്ഷം രൂപ നീക്കി വച്ചു. പുതിയ നികുതികൾ ഒന്നും ഏർപ്പെടുത്താതെ വസ്തു നികുതി, തൊഴിൽ നികുതി എന്നിവയിലൂടെ പരമാവധി തുക സമാഹരിച്ച് വിഭവ സ്രോതസ് വർദ്ധിപ്പിക്കാൻ ശ്രമിക്കും. ആകെ 40,72,63,743 രൂപ വരവും36,48,77,750 രൂപ ചെലവും 4,23,85,993 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി അവതരിപ്പിച്ചു. പ്രസിഡൻ്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.യു. താഹിറ ആമുഖ പ്രഭാഷണം നടത്തി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009