
ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്‌മൈൽ പ്ലസ് സഹവാസ പഠന ക്യാമ്പ് ആരംഭിച്ചു
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠ പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്മൈൽ പ്ലസ് പദ്ധതിയുടെ ഭാഗമായുള്ള സഹവാസ പഠന ക്യാമ്പ് ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ബിജു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ, പി ടി എ പ്രസിഡന്റ് കെ ആഷ്റഫ്, അധ്യാപകരായ ബീന ഓടത്തിൽ, വിനോദ് അഗസ്റ്റിൽ, വി രാധാകൃഷ്ണൻ, നിഷ സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എം വി ഗീത ചടങ്ങിന് നന്ദി പറഞ്ഞു. നാല് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സഹവാസ ക്യാമ്പ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009