
എള്ളരിഞ്ഞി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് ഒന്നിനും കളിയാട്ടം രണ്ടിനും നടക്കും.ഇരുപത്തെട്ടിന് വൈകുന്നേരം 7 ന് തിരുവത്താഴത്തിന് അരി അളവോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും.
ശ്രീകണ്ഠപുരം : എള്ളരിഞ്ഞി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് ഒന്നിനും കളിയാട്ടം രണ്ടിനും നടക്കും.ഇരുപത്തെട്ടിന് വൈകുന്നേരം 7 ന് തിരുവത്താഴത്തിന് അരി അളവോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും.മാർച്ച് ഒന്നിന് രാവിലെ 8 ന് വാളെഴുന്നള്ളത്ത്, 10 ന് ശ്രീഭൂതബലി, തുടർന്ന് നവകം ഉച്ചപൂജ, കളത്തിൽ ഉച്ചപ്പാട്ട് എന്നിവയും ഉണ്ടായിരിക്കും.വൈകുന്നേരം 5.30 ന് കുമാരിസംവേദ ചാലക്കുടി അവതരിപ്പിക്കുന്ന തായമ്പക, തിടമ്പുനൃത്തം, രാത്രി 8 ന് തെയ്യമ്പാടിയുടെ കളത്തിൽപാട്ട്, ഇടും കൂറുംതുള്ളൽ എന്നിവക്ക് ശേഷം 1200 തേങ്ങ ഉടയ്ക്കൽ. രണ്ടിന് വൈകുന്നേരം 7 മുതൽ ഉർപ്പഴശി വെള്ളാട്ടം, 8 ന് വേട്ടക്കൊരുമകൻ വെള്ളാട്ടം, രാത്രി 12 ന് ഊർപ്പഴശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാടോടെ ഉത്സവം സമാപിക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009