
യുവ ആർക്കിടെക്ച്ചറൽ ഡിസൈനർ വി. ടി. കിഷോറിനെ ആദരിച്ചു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജെ. പി തവറൂൽ പൊന്നാടയണിയിച്ച ചടങ്ങിൽ പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ടെൻസിംഗ് ജോസഫ് മൊമൻ്റോ കൈമാറി.
ചെമ്പൻതൊട്ടി: യുവ ആർക്കിടെക്ച്ചറൽ ഡിസൈനർ വി. ടി. കിഷോറിനെ ആദരിച്ചു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജെ. പി തവറൂൽ പൊന്നാടയണിയിച്ച ചടങ്ങിൽ പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ടെൻസിംഗ് ജോസഫ് മൊമൻ്റോ കൈമാറി. എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ സിബി പടിയറ കലയത്തുംചാലിൽ നിർമ്മിച്ച ‘രംഗപ്പുരവിഹാര’ യിലെ പ്രവേശനച്ചടങ്ങിലാണ് കിഷോറിന് ആദരവർപ്പണം നടന്നത്. ഈ ആർട്ട് ഹൗസിൻ്റെ മുഖ്യ ശിൽപ്പിയും ഇദ്ദേഹം തന്നെയാണ്. പ്രകൃതിയോടിണങ്ങി നിൽക്കുന്നതും എന്നാൽ ക്വാളിറ്റിയിലും കലാപരതയിലും വിട്ടുവീഴ്ചയില്ലാത്തതുമായ വീടുകളുടെ ആർക്കിടെക്ച്വറൽ ഡിസൈനറാണ് കിഷോർ ! തൻ്റെ ഓരോ വാസ്തു നിർമ്മിതിയും ഒന്നിനൊന്ന് വ്യത്യസ്ഥമായിരിക്കണമെന്ന് നിർബന്ധമുള്ളയാൾ! നിരന്തരമായ നിരീക്ഷണങ്ങളും പഠനങ്ങളും കൊണ്ട് തൻ്റെ വാസ്തുവിദ്യാ അറിവുകളെ അപ്ഡേറ്റായി ബലപ്പെടുത്തുന്നതിൽ ഈ യുവ ആർക്കിടെക്റ്റ് എപ്പോഴും ശ്രദ്ധിക്കുന്നു. കാലത്തിനും കാലാവസ്ഥയ്ക്കുമിണങ്ങുന്ന കലാത്മകമായ നിർമ്മിതികൾ കിഷോറിൻ്റെ വാസ്തുവിദ്യാ ശൈലിയാണ്. ഭാവനാസമ്പന്നരും അദ്ധ്വാ ശീലരുമായ തൊഴിലാളികളെ ഓരോ ഘട്ടത്തിലും ഉപയോഗപ്പെടുത്തുന്നതിലും വിലക്കുറവുള്ളതും നിലവാരമുള്ള തുമായ നിർമ്മാണ വസ്തുക്കൾ കണ്ടെത്തുന്നതിലും ഇദ്ദേഹം ദത്തശ്രദ്ധനാണ്. മലപ്പുറം പാങ്ങ് സ്വദേശിയാണ് കിഷോർ ! ഉത്തര കേരളത്തിൽ എല്ലാ ജില്ലകളിലും കിഷോറിന് പൂർത്തിയായ നിർമ്മിതികളുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009