
ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കസ്തൂർബാ ഗാന്ധി ഗ്രാമസേവാ പുരസ്കാര’ത്തിന് പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകരായ കെ.പി. ഉഷയെയും രമേശ്വരി അടൂരിനെയും തെരഞ്ഞെടുത്തു.
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കസ്തൂർബാ ഗാന്ധി ഗ്രാമസേവാ പുരസ്കാര’ത്തിന് പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകരായ കെ.പി. ഉഷയെയും രമേശ്വരി അടൂരിനെയും തെരഞ്ഞെടുത്തു. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡൽഹിയിലെ ചേരിനിവാസികൾക്കിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപികയും ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്മെന്റ് ഡയറക്ടറുമാണ് കെ.പി. ഉഷ. പത്തനംതിട്ട അടൂർ സ്വദേശിനിയായ രമേശ്വരി ഗാന്ധിമാർഗത്തിലൂടെ ഗ്രാമീണ വികസനത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ദീർഘകാലമായി നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം.ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഗ്രാമങ്ങളിൽ നിശബ്ദ സേവനം അനുഷ്ഠിക്കുന്ന വനിതകളെ ആദരിക്കുന്നതിനായാണ് ഫൗണ്ടേഷൻ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് രണ്ടിന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സെക്രട്ടറി സഞ്ജന രാജീവൻ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009