
യങ്ങ് മൈൻഡ്സ് കണ്ണൂർ സൗത്ത് ക്ലബ്ബ് കുടുംബ സംഗമവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.
യങ്ങ് മൈൻഡ്സ് ക്ലബ്ബ് കണ്ണൂർ സൗത്ത് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്‍റെയും, ക്യാബിനറ്റ് അംഗങ്ങളുടെയും ക്ലബ്ബ് ഔദ്യോഗിക സന്ദർശനവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. കണ്ണൂർ സ്റ്റാർ ഇൻ റസിഡൻസിയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സി കെ സദാനന്ദൻ അധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മൈനർ പ്രൊജക്റ്റ് ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ ടി കെ രമേഷ് കുമാർ നിർവഹിച്ചു. ക്ലബ്ബിലേക്ക് പുതുതായി അംഗങ്ങളായവർക്കുള്ള സത്യവാചകം ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി ചൊല്ലിക്കൊടുത്തു.ഡിസ്ട്രിക്ട് സെനറ്റർ മാരായ എം ടി പ്രകാശ്, ദിനേശ് ആലിങ്കിൽ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി കെ കൃഷ്ണകുമാർ സ്വാഗതവും, കെ സി അജിത്ത് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രൊഫഷണൽ ടീമിന്റെ കരോക്കെ ഗാനമേളയും ഉണ്ടായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009