
കർഷക സെമിനാറും കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) യൂണിറ്റ് രൂപീകരണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെയും മൈക്കിൾഗിരി യുവശക്തി വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ മൈക്കിൾഗിരി വായനശാലാ ഹാളിൽ സംഘടിപ്പിച്ച കർഷക സെമിനാറും കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) യൂണിറ്റ് രൂപീകരണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ നിയമസഭയിലും സർക്കാരിലും സമർപ്പിച്ച് പരിഹാരം തേടുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ കർഷകരെ സഹായിക്കാൻ ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊസ്യൂസർ കമ്പനിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൈക്കിൾഗിരി സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജിതിൻ ചേത്തലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെഎസ്എസ് നാഷണൽ ട്രഷർ ഡി.പി. ജോസ്, കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, വാർഡ് കൗൺസിലർമാരായ രജിത പ്രഭാകരൻ, ഇ.പി. സൗമ്യ, കമ്പനി ഡയറക്ടർമാരായ ഏബ്രഹാം വഞ്ചിയിൽ, ജിജി ചെറിയാൻ, കെഎസ്എസ് നഗരസഭാ സമിതി പ്രസിഡൻ്റ് സണ്ണി കൊച്ചുപുരയ്ക്കൽ, വായനശാലാ പ്രസിഡൻ്റ് ടി.പി. മാനുവൽ എന്നിവർ പ്രസംഗിച്ചു. ഏബ്രഹാം വഞ്ചിയിൽ പ്രസിഡൻ്റായും ടി.പി. മാനുവൽ സെക്രട്ടറിയായും കിസാൻ സർവീസ് സൊസൈറ്റി മൈക്കിൾഗിരി യൂണിറ്റ് രൂപികരിച്ചു. പീരുമേട് ഡവലപ്മെൻ്റ് സൊസൈറ്റി കോ ഓർഡിനേറ്റർമാരായ പി.വി. മേഘ, പി.കെ. റിജിൻ എന്നിവർ മണ്ണ് പരിശോധനയുടെ പ്രാധാന്യം വിശദമാക്കി ക്ളാസെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009