
കായിക വിനോദത്തിനായി നൽകിയിട്ടുള്ള ലൈസൻസുള്ള തോക്കുടമകളെ കാട്ടു പന്നികളെ വെടിവയ്ക്കുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പയ്യാവൂർ: തുടർച്ചയായ വന്യമൃഗ ശല്യം മൂലം മലയോര കർഷകർ അനുദിനം തങ്ങളുടെ കൃഷിയിടങ്ങളുടെ നാശം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കുനിന്മേൽ കുരുവെന്നപോലെ മനുഷ്യ ജീവനുതന്നെ വലിയ ഭീഷണിയായിരിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുപയോഗിക്കുന്ന തോക്കുകൾക്ക് അനാവശ്യനിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കേണ്ട ഭരണാധികാരികൾ പുതിയ കാടൻ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമായാണ്. മനുഷ്യജീവനെക്കാൾ മൃഗങ്ങൾക്ക് വിലകൽപ്പിക്കുന്ന വനംവകുപ്പു നിയന്ത്രിക്കുന്നവർ കനക സിംഹാസനത്തിൽ നിന്നിറങ്ങി കാർഷിക മേഖലയിൽ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന കർഷകരുടെ ദീനരോദനം കേൾക്കാൻ തയാറാകണം. അല്ലാത്ത പക്ഷം കടുത്ത പ്രക്ഷോഭ പരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകും. കായിക വിനോദത്തിനായി നൽകിയിട്ടുള്ള ലൈസൻസുള്ള തോക്കുടമകളെ കാട്ടു പന്നികളെ വെടിവയ്ക്കുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയെട്ടാം ജന്മവാർഷികം ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്നതിൻ്റെ മുന്നോടിയായി വിളിച്ചു ചേർത്ത യോഗം ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മാർച്ച് പതിനാലിന് ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന മഹാറാലിക്കും പൊതുസമ്മേളനത്തിനുമായുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. അതിരൂപതയിലെ മുഴുവൻ ഫൊറോനകളിലും ഭൂരിപക്ഷം ഇടവകകളിലും സംഘാടക സമതി രൂപീകരണം പൂർത്തിയായതായി വിവിധ ഫൊറോന പ്രസിഡൻ്റുമാരും കമ്മിറ്റി കൺവീനർമാരും വിലയിരുത്തി. എല്ലായിടങ്ങളിലും പരിപാടികളുടെ വിജയത്തിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതിരൂപതയിലെ സംഘടനയുടെ മുഴുവൻ പ്രതിനിധികളുടെയും വിപുലമായ യോഗങ്ങൾ റീജിയണൽ, ഫൊറോന തലങ്ങളിൽ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെബർ ജോണി വടക്കേക്കര, ഐ.സി. മേരി ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ,ടോമി കണയങ്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009