
നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി പാസിംഗ് ഔട്ട് പരേഡിൽ സജീവ് ജോസഫ് എംഎൽഎ സല്യൂട്ട് സ്വീകരിക്കുന്നു.
പയ്യാവൂർ: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. സജീവ് ജോസഫ് എംൽഎ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ജനാധിപത്യ ബോധവും മതേതര മൂല്യങ്ങളുമുയർത്തി സഹജീവിസ്നേഹവും രാജ്യസേവനവും പ്രാവർത്തികമാക്കി വളരണമെന്നതിൻ്റെ പ്രാധാന്യം അദ്ദേഹം സേനാംഗങ്ങളായ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. എസ്പിസി അഡ്വൈസറി കമ്മിറ്റി ചെയർ പേഴ്സണും സ്കൂൾ മുഖ്യാധ്യാപികയുമായ പി.എൻ. ഗീത, സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, എസ്പിസി എഡിഎൻഒ കെ.പ്രസാദ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, ശ്രീകണ്ഠപുരം എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, വാർഡ് കൗൺസിലർ മിനി വർഗീസ് എന്നിവർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എഡിഎൻഒ കെ. പ്രസാദ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് ഉപഹാരങ്ങളും വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആദിത്ത് കൃഷ്ണയെ അനുമോദിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എ.വി.രതീഷ്, റിൻസി ടോം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഇ.വി. ബിനീഷ്, ടി.പി. ഗ്രീഷ്മ, റിട്ട. എസ്ഐ വി. ചന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡൻ്റ് കെ. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009