
പി സി മനോഹരൻ പണിക്കർക്ക് കേരള ഫോക്ലോർ അക്കാദമിയുടെ പുരസ്ക്കാരം
ഇരിക്കൂർ : പട്ടാനൂരിലെ പി സി മനോഹരൻ പണിക്കർ 13ആംമത്തെ വയസ്സിലാണ് തെയ്യം കലാരംഗത്തേക്ക് ചുവട് വെച്ചത്. ഉളിക്കലിലെ മുണ്ടാനൂർ ഭഗവതി ക്ഷേത്രത്തിൽ ഗുളികൻ്റെ വെള്ളാട്ടം കെട്ടിയാണ് അരങ്ങേറ്റം കുറിച്ചത്. 50 വർഷക്കാലം തെയ്യം അനുഷ്ടാന കലാരംഗത്ത് പ്രവർത്തിക്കുന്ന മനോഹരപണിക്കർ ഇതിനകം കണ്ഠകർണ്ണൻ, കുട്ടിശാസ്തപ്പൻ, വസൂരിമാല, കുറത്തി, ഉച്ചിട്ട, വിഷ്ണുമൂർത്തി, പൂക്കുട്ടി, ശാസ്തപ്പൻ, പൊട്ടൻ തെയ്യം, രക്തേശ്വരി എന്നീ തെയ്യങ്ങൾ ജില്ലക്കകത്തും പുറത്തുമായി കെട്ടിയാടിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകനായി വിരമിച്ച ഇദ്ദേഹം എടയന്നൂർ, ഊരത്തൂർ,മതുക്കോത്ത് PHC കേന്ദ്രങ്ങളിലും, കണ്ണൂർ HQ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ 6 മാസം ജയിൽ വാർഡനായും സേവനമനുഷ്ഠിച്ചു. തെയ്യാഭരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണ്. UKMSS ചെങ്ങളായി ശാഖാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റുമായും പ്രവർത്തിക്കുന്നു. ചോലയിലെ പരേതനായ രാമൻ പണിക്കരുടേയും, നാരായണിയുടേയും മകനാണ്. ഭാര്യ: പൊന്മണി. മക്കൾ: മധുരിമ, വൈഷ്ണവി, വൈഷ്ണവ്. കൊളപ്പ മൂടേരിയിലേണ് താമസം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009