ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്കാരസാഹിതി സംസ്ഥാന കലജാഥക്ക് സ്വീകരണം നൽകി

സംസ്കാരസാഹിതി സംസ്ഥാന കലജാഥക്ക് ശ്രീകണ്ടാപുരത്ത്‌ നൽകി യ സ്വീകരണം കെ. പി. സി. സി. സെക്രട്ടറി ഡോ. കെ. വി. ഫിലോമിന ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം: കെ.പി.സി.സി. സംസ്കാര സാഹിതി കലാജാഥ വിവിധ കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ച് ശ്രീകണ്ഠാപുരത്തെത്തി. ജാഥാ സ്വീകരണ യോഗം കെ.പി.സി.സി.സെക്രട്ടറി ഡോ.കെ.വി.ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം പ്രയാണം ചെയ്യുന്ന കലാജാഥ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് നിലവിലെ കേരള രാഷ്ട്രീയ സ്ഥിതിഗതികൾ ജനങ്ങളോട് ” കള്ളനും കപ്പിത്താനും ” എന്ന നാടകത്തിലൂടെ നേരിട്ട് വിശദീകരിക്കുന്നു. ധൂർത്തും അഴിമതിയും നടത്തി കഴിഞ്ഞ പത്തു വർഷത്തോളമായി ഭരണം നടത്തുന്ന പിണറായി സർക്കാരിനെ തൂത്തെറിയാൻ ആഹ്വാനം ചെയ്യുന്ന നാടകം ജനങ്ങളെ ആവേശം കൊള്ളിച്ച് മുന്നേറുന്നു. മാസപ്പടി, അമ്പലക്കൊള്ള, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം, പെരുകി വരുന്ന തൊഴിലില്ലായ്മ, തകർന്നടിഞ്ഞ ആരോഗ്യരംഗം എന്നു വേണ്ട സമസ്ത മേഖലകളിലും നിലനിൽക്കുന്ന ജന വിരുദ്ധ നടപടികൾക്കെതിരെ ജനങ്ങൾ ഉണർന്നെണീക്കാനും ഈ കൊള്ള സർക്കാരിനെ പുറത്താക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ജനങ്ങളെ ആഹ്വാനം ചെയ്തു കൊണ്ടാണ് നാടകം അവസാനിക്കുന്നത്. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ ശ്രീ.കെ.വി.ജേക്കബ്ബിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജാഥാ സ്വീകരണ യോഗത്തിൽ ശ്രീകണ്ഠാപുരം നഗരസഭാദ്ധ്യക്ഷൻ ശ്രീ. ഇ.വി രാമകൃഷ്ണൻ, ജാഥാ ക്യാപ്റ്റനും സംസ്ഥാന വൈസ് ചെയർമാനുമായ ശ്രീ പ്രദീപ് പയ്യന്നൂർ, സാഹിതി ജില്ലാ ചെയർമാൻ ശ്രീ സുരേഷ് കൂത്തുപറമ്പ് ,ശ്രീ ടി.എൻ.എ. കാദർ, സംസ്കാര സാഹിതി ജില്ലാ ജനറൽ കൺവീനർ ശ്രീ ആനന്ദ് നാറാത്ത്, ജനറൽ സെക്രട്ടറിമാരായ ഡോ.കെ.പി.ഗോപിനാഥൻ, ശ്രീ.നാരായണൻ കൊയിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ഡോ.വി.എ.അഗസ്റ്റിൻ സ്വാഗതവും നിയോജക മണ്ഡലം വൈസ് ചെയർപേഴ്സൺ ശ്രീമതി ജോസഫീന ടീച്ചർ നന്ദിയും പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി 9ന് തിങ്കളാഴ്ച വൈകുന്നേരം ശ്രീകണ്ഠാപുരത്തു എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിളംബര ജാഥയും ഉണ്ടായിരുന്നു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം