
ണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ നിന്ന് വിരമിച്ച കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഡിപ്പാർട്ട്മെന്റൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണം നടത്തി
ശ്രീകണ്ഠപുരം: കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ നിന്ന് വിരമിച്ച കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഡിപ്പാർട്ട്മെന്റൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണം നടത്തി. കെഎസ്പിപിഡബ്ല്യുഎ കണ്ണൂർ ജില്ലാ കമ്മിറ്റി മെംബർ വി.കെ.ദാമോദരൻ നമ്പ്യാർ ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റി മെംബർ ജോസ് ഡോമനിക്കിന് ഐഡി കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോൺസൺ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. എ.കുഞ്ഞിക്കണ്ണൻ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ ഏറ്റവും നല്ല പോലീസ് സ്റ്റേഷനായി കണ്ണൂർ ജില്ലയിലെ ഇരിട്ടി പോലീസ് സ്റ്റേഷന് അംഗീകാരം ലഭിച്ചതിൽ യോഗം അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.കുഞ്ഞിരാമൻ, പുരുഷോത്തമൻ പെരുങ്കോന്ന്, കെ.ടി. ജോൺ, വി.സി.ബേബി, വിജയമണി, സി.ഗോവിന്ദൻ, ഇ.കെ.ബാലകൃഷ്ണൻ, കൃഷ്ണൻ കൊട്ടിലക്കണ്ടി, കെ.രവി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009