
2025-26 അക്കാദമിക വർഷത്തിൽ സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും കലാമേള, ശാസ്ത്രമേള എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുന്ന വിജയോത്സവം കുടിയന്മല ഫാത്തിമ യുപി സ്കൂളിൽ നടന്നു
കുടിയന്മല : 2025-26 അക്കാദമിക വർഷത്തിൽ സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും കലാമേള, ശാസ്ത്രമേള എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുന്ന വിജയോത്സവം കുടിയന്മല ഫാത്തിമ യുപി സ്കൂളിൽ നടന്നു. വാർഡ് മെംബർ നിഷ സോജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നെൽസൺ ഞാളിയത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻ്റ് കെ.വൈ.ബൈജു, അധ്യാപിക സിനോബി തോമസ് എന്നിവർ പ്രസംഗിച്ചു. ഡിസിഎൽ ടാലന്റ് ഫെസ്റ്റിൽ മേഖലാതലത്തിലും, കണ്ണൂർ പ്രവിശ്യാതലത്തിലും, സംസ്ഥാനതലത്തിലും നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009