
സംസ്കാരസാഹിതി ഇരിക്കൂർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ഡോ. കെ. വി. ഫിലോമിന ഉത്ഘാടനം ചെയ്യുന്നു
ശ്രീകണ്ഠാപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ശ്രീകണ്ഠാപുരത്ത് സംഘടിപ്പിച്ചു. മണ്ഡലം ചെയർമാൻ ശ്രീ.കെ.വി.ജേക്കബ്ബിൻ്റെ അധ്യക്ഷതയിൽ ഡോ.കെ.വി.ഫിലോമിന ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കേരളത്തെ കടക്കെണിയിൽ നിന്ന് കടക്കെണിയിലേക്ക് തള്ളിവിടുകയും സമസ്ത മേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി പി.ആർ.ഏജൻസികളെ ഉപയോഗിച്ച് നുണക്കോട്ട കെട്ടിയും വർഗീയതയെ ആശ്ലേഷിച്ചുമുള്ള കേരള ഭരണത്തിനെതിരെ സാംസ്കാരിക സമൂഹം പ്രതികരിക്കണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു. സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വി.വി.വിജയൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും ജില്ലാ ചെയർമാൻ ശ്രീ.സുരേഷ് കൂത്തുപറമ്പ് ജില്ലാ കമ്മിറ്റി തീരുമാനങ്ങളും വിശദീകരിച്ചു.ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തകോത്സവം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും ഫെബ്രുവരി 21 ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ ബാച്ചിന് പ്രസംഗ പരിശീലനം കൊടുക്കാനും ഫെബ്രുവരി 22 ന് ജില്ലാ കമ്മിറ്റിയുടെ ഏകദിന ക്യാമ്പിൽ 10 പ്രതിനിധികൾ പങ്കെടുക്കാനും തീരുമാനിച്ചു. ഇതു വരെ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ട്രഷറർ റ്റി.ഡി ദേവസ്യ മാസ്റ്റർ വിശദീകരിച്ചു. വരുന്ന നാലു മാസത്തെ പ്രവർത്തനാസൂത്രണം ജോസ് മേമടം മാസ്റ്റർ വിവരിച്ചു. മണ്ഡലത്തിൻ്റെ ജില്ലാ ചുമതലക്കാരൻ ഡോ.വി.എ അഗസ്റ്റിൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ഡോ.കെ.പി.ഗോപിനാഥൻ മാസ്റ്റർ പി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി ഡോളി തോമസ്, ശ്രീമതി ജാനകി ദാസ്, ശ്രീ നിസ്താർ കെ ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ശ്രീ.മധു തൊട്ടിയിൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീമതി ജോസഫീന ടീച്ചർ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009