
ഏരുവേശി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി നിയമിതനായ ഗംഗാധരൻ കായിക്കലിനെ അഡ്വ.സജീവ് ജോസഫ് എം. എൽ.എ. കമ്മിറ്റിയുടെ ചുമതല ഏല്പിക്കുന്നു
ചെമ്പേരി : സംസ്ഥാനത്ത് ഇടത് സർക്കാർ നടത്തിവരുന്ന അഴിമതി ഭരണത്തിന് അറുതി വരുത്തുന്നതിനും പിണറായി സർക്കാറിൻ്റെ തുടർ ഭരണമോഹത്തിന് തിരിച്ചടി കൊടുക്കുന്നതിനും കോൺഗ്രസ്സ് പ്രവർത്തകർ ഒത്തൊരുമയോടു കൂടി പ്രവർത്തന രംഗത്തിറങ്ങേണ്ടതാണന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്താൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടത് കോൺഗ്രസ്സ് കാരുടെ ചുമതലയാണന്നും അദ്ദേഹം അറിയിച്ചു. ഏരുവേശി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ഗംഗാധരൻ കായിക്കലിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി ഇന്ദിര ഭവനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ഇ.വി.രാമകൃഷ്ണൻ, ഡോ.കെ.വി. ഫിലോമിന, പി.ടി.കുര്യാക്കോസ്, ബേബി തോലനാനി, ,കെ.പി.ഗംഗാധരൻ, പഞ്ചായത്ത് പ്രസി ഡണ്ട് ജോസ് പരത്തിനാൽ, ജോഷി കണ്ടത്തിൽ, ജോസഫ് ഐസക്ക് തുടങ്ങിയവർ സംസാരിച്ചു. ഏരുവേശി മണ്ഡലത്തിലെ പാർട്ടിയുടെ പ്രസിഡണ്ടായി ചുമതലയേറ്റ ഗംഗാധരൻ കായിക്കൽ പാർട്ടി പ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009