
കുടിയാൻമല മേരി ക്യൂൻസ് ഹൈസ്കൂൾ ‘യോബേൽ 50’ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു
കുടിയാൻമല : കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്ത് പൈതൽമലയുടെയും പാലക്കയംതട്ടിന്റെയും താഴ്വരയിൽ പാഠ്യപാഠ്യേതര മേഖലകളിൽ എക്കാലവും മുനിരയിൽ നിലനിന്ന് അമ്പത് വർഷങ്ങൾ പിന്നിടുന്ന കുടിയാൻമല മേരി ക്യൂൻസ് ഹൈസ്കൂൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ‘യോബേൽ 50’ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ആദ്യ ദിനത്തിൽ സ്കൂളിൻ്റെ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവുമാണ് നടന്നത്. ഇതോടൊപ്പം ജൂബിലി സ്മാരകമായി സ്ഥാപിച്ച പുതിയ കമാനത്തിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനവും നടന്നു. സ്കൂളിലെ 1987 എസ്എസ്എൽസി ബാച്ച് സഹപാഠികൾ ചേർന്നാണ് സ്കൂളിന് ജൂബിലി സമ്മാനമായി മനോഹരമായ കമാനവും ഗേറ്റും നിർമിച്ചു നൽകിയത്. രണ്ടാം ദിവസംസ്കൂൾ സുവർണ ജൂബിലി ആഘോഷവും പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമവും നടന്നു. വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സജിവ് ജോസഫ് എംഎൽഎ ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ജൂബിലി തിരികൾ കൈകളിലേന്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്ന് ജൂബിലി ഗാനം ആലപിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനും സ്കൂൾ മാനേജരുമായ ഫാ.പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജു ഫ്രാൻസിസ് കിഴക്കയിൽ ആമുഖ പ്രഭാഷണവും സ്കൂൾ സ്ഥാപക മാനേജർ മോൺ.തോമസ് തൈത്തോട്ടം അനുഗ്രഹ പ്രഭാഷണവും നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാല്, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വർഗീസ്, വാർഡ് മെംബർ നിഷ സോജൻ, റിട്ട.അധ്യാപക പ്രതിനിധി മാത്യു തെള്ളിയിൽ, പി.മീനാ കുമാരി, ജനറൽ കൺവീനറായ സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, പൂർവവിദ്യാർത്ഥി പ്രതിനിധി പി.വി. ജോർജ് എന്നിവർ പ്രസംഗിച്ചു. നീതു ആൻ്റണി പ്രോഗ്രാം അവതരണം നിർവഹിച്ചു. നാലാം വയസിൽ വേമ്പനാട്ട് കായലിൽ അഞ്ച് കിലോമീറ്റർ നീന്തി ലോക റിക്കാർഡ് നേടിയ ഡാനിയേൽ പ്രഫുലിനെ സമ്മേളനത്തിൽ ആദരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഷാന്റി ബാബുവിന്റെ കൊച്ചുമകനാണ് ഡാനിയേൽ. ജൂബിലി ആഘോഷങ്ങളുടെ വിജയ ശില്പിയായ ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജു ഫ്രാൻസിസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ എം ജെ ഫ്രാൻസിസ്, ജൂബിലി ആഘോഷ പരിപാടിയുടെ പേര് നിർദ്ദേശിച്ച മാത്യു തെള്ളിയിൽ, ലോഗോ ഡിസൈൻ ചെയ്ത വിദ്യാർത്ഥി സായന്ത് മനോജ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയും നൃത്ത സന്ധ്യയും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009