
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൻ്റെ നവീകരണ പ്രവൃത്തികളും കൊക്കായി പാലം പണിയും നടക്കുന്ന സ്ഥലങ്ങൾ സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചപ്പോൾ.
ചെമ്പന്തൊട്ടി : ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൻ്റെ നവീകരണ പ്രവൃത്തികളും കൊക്കായി പാലം പണിയുടെ പുരോഗതിയും സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ വിലയിരുത്തുകയും എത്രയും വേഗത്തിൽ പണി പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകുകയും ചെയ്തു. കൊക്കായി പാലത്തിൻ്റെ ഒരു ഭാഗത്തെ സ്ഥലമുടമ തോമസ് വടക്കേക്കുറ്റ് ഓവ്ചാലിന് ആവശ്യമായ സ്ഥലം വിട്ടുനൽകുന്ന സമ്മതപത്രം എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട് കൈമാറി മറുഭാഗത്തെ സ്ഥലമുടമയും ഈ മാതൃക പിൻതുടരണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. റോഡ് കമ്മറ്റി ഭാരവാഹികളായെ കെ.സി.ജോസഫ്, കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാമണ്ണിൽ, ജിയോ ജേക്കബ്, കെ.എം.ഷംസീർ, എം.വി.ജോസ്, ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായ എൻ.വി.വർഗീസ്, ജാൻസി ആൻ്റോ എന്നിവരും ജോയി നെയ് മണ്ണിലിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും കിഫ്ബി ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009