ശ്രീകണ്ഠാപുരം വാർത്തകൾ

ഹാപ്പി കിഡ്സ് സഹവാസക്യാമ്പ് സമാപിച്ചു 

സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികൾക്കായി പയ്യാവൂർ ഗവ.യുപി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഹാപ്പി കിഡ്സ് ‘ സഹവാസക്യാമ്പ് സമാപിച്ചു.

പരസ്യം

പയ്യാവൂർ: സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികൾക്കായി പയ്യാവൂർ ഗവ.യുപി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഹാപ്പി കിഡ്സ് ‘ സഹവാസക്യാമ്പ് സമാപിച്ചു. ശയ്യാവലംബരായ കുട്ടികൾക്ക് ഒത്തുചേരലിനുള്ള അവസരം നൽകുക, മാനസികോല്ലാസം ലഭ്യമാകുന്ന അന്തരീക്ഷമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ.ഷൈലജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പി.വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബിആർസിയിലെ ബിപിസി എം.കെ.ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ, എസ്എംസി ചെയർമാൻ പി.വി.അനീഷ്, മദർ പിടിഎ പ്രസിഡൻ്റ് പി.വി.സൂര്യ, സ്പെഷ്യൽ എഡ്യുക്കേറ്റർ കെ.പ്രസീത  എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പയ്യാവൂർ വൈഎംസിഎ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി.വിനോദ് കുമാർ വിതരണം ചെയ്തു.    റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം