
ചെമ്പന്തൊട്ടിയിലെ ഇരിക്കൂർ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന യാത്രയുടെ ഭാഗമായി വയനാട്ടിലെ പനമരം അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി സന്ദർശിച്ചപ്പോൾ.
ആധുനിക കൃഷിരീതികളും കാർഷിക ഉത്പാദന-വിപണന സാധ്യതകളും നേരിട്ടറിയുന്നതിനായി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി പ്രതിനിധികൾ വയനാട്ടിലെ പനമരം അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി സന്ദർശിച്ചു. പനമരം കമ്പനിയുടെ വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, കർഷക കൂട്ടായ്മകളുടെ വിജയകരമായ വിപണന തന്ത്രങ്ങൾ എന്നിവ സംഘം വിശദമായി വിലയിരുത്തി. ഇരു കമ്പനികളിലെയും ഭാരവാഹികളും കർഷക പ്രതിനിധികളും തമ്മിൽ കാർഷിക മേഖലയിലെ പുത്തൻ പ്രവണതകളെക്കുറിച്ചും പരസ്പര സഹകരണത്തെക്കുറിച്ചും ആശയവിനിമയം നടത്തി. തുടർന്നും കർഷകർക്ക് പ്രയോജനപ്രദമായ ഇത്തരം പഠന ക്ലാസുകളും സന്ദർശനങ്ങളും സംഘടിപ്പിക്കുമെന്ന് ഇരിക്കൂർ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009