ശ്രീകണ്ഠാപുരം വാർത്തകൾ

ടിഎസ്എസ്എസ് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ഉത്തര മലബാറിന്റെ സാമൂഹിക സേവനരംഗത്ത് ആറു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ വാർഷിക പൊതുയോഗം, ജനകീയസംഘ നേതൃസംഗമം, പൊതുസമ്മേളനം, പുരസ്കാര വിതരണം എന്നിവ നടന്നു. തലശേരി അതിരൂപത വികാരി ജനറാളും ടിഎസ്എസ്എസ് പ്രസിഡന്റുമായ മോൺ. ആന്റണി മുതുകുന്നേൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. വാർഷിക പൊതുയോഗം മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ആമുഖ പ്രഭാഷണവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ മുഖ്യ പ്രഭാഷണവും നടത്തി. യോഗത്തിൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. റീജണൽ ഡയറക്ടർമാരും മേഖലാ പ്രസിഡന്റുമാരും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വജ്രജൂബിലി വർഷത്തേക്കുള്ള സംഘടനയുടെ പുതിയ കർമ പദ്ധതിയുടെ പ്രകാശനം മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, ഫാ. തോമസ് ചെരുവിൽ, ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ എന്നിവർ പ്രസംഗിച്ചു. 2025–26 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അരവഞ്ചാൽ പുലരി സ്വാശ്രയ സംഘം മികച്ച സ്വാശ്രയ സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. ക്രെഡിറ്റ് യൂണിയൻ വിഭാഗത്തിൽ പൈസക്കരി, കാഞ്ഞിരക്കൊല്ലി, നടുവിൽ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അരീക്കമല, പുഞ്ച യൂണിറ്റുകൾ സ്പെഷൽ ജൂറി പുരസ്കാരത്തിനും അർഹരായി. മികച്ച ഗ്രാമിക യൂണിറ്റുകളിൽ അരവഞ്ചാൽ ഒന്നാം സ്ഥാനവും കരുവഞ്ചാൽ, മാലോം എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. മഹിളാ സേവാസംഘം വിഭാഗത്തിൽ ചെമ്പന്തൊട്ടി, മുണ്ടാനൂർ, പുളിങ്ങോം യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച മേഖലാ ഡയറക്ടറായി ഫാ. ജോൺസൺ അന്ത്യാംകുളവും മികച്ച യൂണിറ്റ് ഡയറക്ടറായി ഫാ. തോമസ് ചെരുവിലും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ മികച്ച യൂണിറ്റ് പ്രൊമോട്ടറായി. ചെമ്പേരി ആർസിസി പ്രസിഡന്റ് ജോഷി കുന്നത്ത് മികച്ച ആർസിസി പ്രസിഡന്റായും നടുവിൽ യൂണിറ്റ് പ്രസിഡന്റ് സി.പി. വർഗീസ് മികച്ച യൂണിറ്റ് പ്രസിഡന്റായും കാഞ്ഞിരക്കൊല്ലി യൂണിറ്റിലെ ജോർജ് ആനിത്തോട്ടം മികച്ച യൂണിറ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ മേഖലാ,യൂണിറ്റ് ഓഡിറ്റുകൾ വിലയിരുത്തിയ വത്സമ്മ ടോമിയെ മികച്ച ഓഡിറ്ററായും തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടിഎസ്എസ്എസ് കുടുംബാംഗങ്ങൾക്കും ചടങ്ങിൽ പ്രത്യേകം പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം