ശ്രീകണ്ഠാപുരം വാർത്തകൾ

ജില്ലയില്‍ സെന്‍സസ് പുരോഗമിക്കുന്നു; വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ നേരിട്ടെത്തി

ആവശ്യമായ ഇടങ്ങളില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പരസ്യം

സെന്‍സസ് 2027ന്റെ ഭാഗമായുള്ള ആദ്യഘട്ട എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി ശേഖരിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്നതിനായി പ്രിന്‍സിപ്പര്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉള്‍പ്പെടെ, സെന്‍സസ് ഓഫീസര്‍മാരും ചാര്‍ജ് ഓഫീസര്‍മാരും ഫീല്‍ഡ് പരിശോധന നടത്തി. ഫീല്‍ഡ് പരിശോധനയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ ഏതാനും വീടുകളിലാണ് എന്യൂമറേറ്റര്‍ക്കൊപ്പം ജില്ലാ കലക്ടറെത്തിയത്. നഗരസഭ സെക്രട്ടറി കൂടിയായ ചാര്‍ജ് ഓഫീസര്‍ ടി വി നാരായണന്‍, സൂപ്പര്‍വൈസര്‍ വിനീഷ് കുമാര്‍, എന്യുമറേറ്റര്‍ ജാസ്മിന്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ എഡിഎം പി.എന്‍ പുരുഷോത്തമന്‍ കണ്ണാടിപ്പറമ്പ് മേഖലയില്‍ സന്ദര്‍ശനം നടത്തി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ ചാര്‍ജ് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരും നഗരസഭ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള ചാര്‍ജ് ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരും തങ്ങളുടെ കീഴിലെ പ്രദേശങ്ങളില്‍ സെന്‍സസ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഫീല്‍ഡ് സന്ദര്‍ശനത്തിലൂടെ ഉറപ്പുവരുത്തി. ജില്ലയെ 4801 വീട് പട്ടികാ ബ്ലോക്കുകളാക്കി (എച്ച്എല്‍ബി) തിരിച്ചാണ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ അഥവാ 150 മുതല്‍ 180 വരെയുള്ള വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്എല്‍ബി. ജില്ലയില്‍ ഇതിനകം നൂറോളം എച്ച്എല്‍ബികളില്‍ എന്യൂമറേഷന്‍ പൂര്‍ത്തിയായി. ബാക്കി ഇടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമായ ഇടങ്ങളില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തേ സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയില്‍ 62,733 പേര്‍ സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക. കെട്ടിടനമ്പര്‍, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങള്‍, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷന്‍/ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധിച്ചും വാഹനങ്ങള്‍, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഒന്നാംഘട്ടത്തില്‍ ശേഖരിക്കുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം