
റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിട്ടി ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോർഡ് മെംബർമാരുടെ റോട്ടറി ക്ലസ്റ്റർ മീറ്റിംഗ് ചെമ്പേരി ചളിമ്പറമ്പിലെ സുരഭി റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു.
ചെമ്പേരി: റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിട്ടി ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോർഡ് മെംബർമാരുടെ റോട്ടറി ക്ലസ്റ്റർ മീറ്റിംഗ് ചെമ്പേരി ചളിമ്പറമ്പിലെ സുരഭി റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു.റോട്ടറി ഡിസ്ടിക്ട് ഗവർണർ മോഹൻദാസ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഡിഡിസി പി.വി.സുരേന്ദ്രനാഥ്, എജി സി.വി. ജയചന്ദ്രൻ, എജി പി.പി. പ്രമോദ്, ജിജിആർ മാർട്ടിൻ കോട്ടയിൽ, ഡിസ്ട്രിക്ട് സെക്രട്ടറി സുജിത് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്ലബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പദ്ധതികൾ, ഡിസ്ട്രിക്ട് മാർഗനിർദേശങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തു. ബോർഡ് മെംബർമാരുമായി നടന്ന ആശയവിനിമയവും ഓപ്പൺ ഫോറവും ശ്രദ്ധേയമായി. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രഫ. എം. വാസുദേവൻ നായർ, ശ്രീകണ്ഠപുരം റോട്ടറി ക്ലബ് പ്രസിഡൻ്റ് കെ.വി. രത്നാകരൻ, ഇരിട്ടി റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോസഫ്, ബെന്നി ജോർജ് എന്നിവർ പ്രസംഗിച്ചു. സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മൂന്ന് ക്ലബുകളും കൂടുതൽ ശക്തമായ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ശാശ്വതമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു. യോഗത്തിൽ മൂന്ന് ക്ലബുകളിലെയും ഭാരവാഹികളും ഡയറക്ടർ ബോർഡ് മെംബർമാരും പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009