ശ്രീകണ്ഠാപുരം വാർത്തകൾ

വനിതാദിനത്തിൽ ലഹരിക്കെതിരെ ചെമ്പേരി മാതൃവേദി           

ലോക വനിതാദിനത്തിൽ ചെമ്പേരി മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടത്തിയ പ്രതിഷേധം ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ചെമ്പേരി: നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന മദ്യത്തിൻ്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം കുട്ടികളിലും മുതിർന്നവരിലും വ്യാപകമാകുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും    ആശങ്ക പ്രകടിപ്പിച്ച് ചെമ്പേരി മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പ്രതിഷേധ ജ്വാല തെളിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മമാരേയാണ്. ഇതിനെതിരെ അമ്മമാർ ജാഗരൂകരായിരിക്കണമെന്ന് യോഗം വിലയിരുത്തി.  വനിതാദിനാചരണ സമ്മേളനം ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. മാതൃവേദി അതിരൂപത മുൻ പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ജോബി നിരപ്പേൽ നേതൃത്വം നൽകി.  സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, വൽസമ്മ ചാമക്കാലായിൽ , സുജ കാക്കനാട്ട്, സലോമി കണിയാ രോലിയ്ക്കൽ, സെലിൻ അഞ്ചാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ സൈക്കോളജിസ്റ്റ് സിജി ജോസ് അമ്മമാർക്കായി ബോധവത്കരണ ക്ലാസ് നയിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം