ഗവ.യുപി സ്കൂളിൽ അറുപത്തൊമ്പതാമത് വാർഷികാഘോഷവും അക്കാദമിക, കലാ, കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നാളെ വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടക്കും
വെള്ളാട്: ഗവ.യുപി സ്കൂളിൽ അറുപത്തൊമ്പതാമത് വാർഷികാഘോഷവും അക്കാദമിക, കലാ, കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നാളെ വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടക്കും. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ ഋഷികേശ് ബാബു അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡൻ്റ് രാഘവൻ ആമുഖ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായെത്തുന്ന പ്രശസ്ത സിനിമ, സീരിയൽ താരം സദാനന്ദൻ ചേപ്പറമ്പ് വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യും. സ്കൂൾ മുൻ മുഖ്യാധ്യാപകൻ മോഹനൻ അളോറ സപ്ലിമെൻ്റ് പ്രകാശനം ചെയ്യും. വൈകുന്നേരം ആറ് മുതൽ നിറക്കൂട്ട്, മഴവില്ല്, തിരുവാതിര, കൈകൊട്ടിക്കളി, കതിര് നാട്ടറിവ്, നാട്ടുമൊഴി എന്നിവയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009