പയ്യാവൂർ പഞ്ചായത്ത്, ചന്ദനക്കാംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സാന്ത്വന പരിചരണ കുടുംബ സംഗമം ചന്ദനക്കാംപാറ പൂവത്തുംമണ്ണിൽ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുന്നു
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത്,ചന്ദനക്കാംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ കുടുംബ സംഗമം നടത്തി. ചന്ദനക്കാംപാറ പൂവത്തുംമണ്ണിൽ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീന ജോൺ, മോഹനൻ, ആനീസ് നെട്ടനാനിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കീർത്തി, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രതീഷ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുബിൻ സുകുമാരൻ പദ്ധതി അവലോകനം നടത്തി.തുടർന്ന് പാലിയേറ്റീവ് കുടുംബാംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു. പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ടവരെയും നല്ല രീതിയിൽ പ്രവർത്തനം നടത്തിവരുന്ന പാലിയേറ്റീവ് നഴ്‌സ് രജിത ഗോപാലനെയും ചടങ്ങിൽ ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009