വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കുക എന്ന ആവശ്യവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ടിൻ്റെ (യുസിഎഫ്) ആഭിമുഖ്യത്തിൽ ഇരിട്ടി ഫോറസ്റ്റ് ഓഫിസിനു മുന്നിൽ ഇന്ന് ഉപവാസ സമരം നടക്കും
പയ്യാവൂർ: വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കുക എന്ന ആവശ്യവുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ടിൻ്റെ (യുസിഎഫ്) ആഭിമുഖ്യത്തിൽ ഇരിട്ടി ഫോറസ്റ്റ് ഓഫിസിനു മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരം ഇന്ന് നടക്കും. സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ ഉപവാസം ഉദ്ഘാടനം ചെയ്യും. ആറളം ആദിവാസി സമര നായിക ശോഭ, ഇരിട്ടി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജോസ് കളരിക്കൽ, ചമതച്ചാൽ പള്ളിവികാരി ഫാ.ജിബിൽ കുഴിവേലിൽ , ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ഷാജി തെക്കേമുറി എന്നിവർ സംസാരിക്കും. യുസിഎഫ് നോർത്തേൺ കോ ഓർഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്, പാസ്റ്റർമാരായ ജോൺപോൾ, ബിൻസ് എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകും. മനുഷ്യജീവൻ ചവിട്ടി അരയ്ക്കപ്പെടുകയും കാർഷിക മേഖല തകർക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഉപവാസം ഭരണാധികാരികൾക്ക് കണ്ണുതുറക്കാനുള്ള താക്കീതും ശക്തമായ മുന്നറിയിപ്പും ആണെന്ന് യുസിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സജി കാക്കനാട്ട്, സെക്രട്ടറി ജോർജ് തേർമല എന്നിവർ പ്രസ്താവിച്ചു . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009