കാൻസർ കോശങ്ങൾ എന്തുകൊണ്ട് മനുഷ്യ ശരീരത്തിൽ പെരുകുന്നു എന്നത് ഇതുവരെ ശാസ്ത്രലോകത്തിന് അജ്‌ഞാതമായിരുന്നു.ഈ രഹസ്യമാണ്അമേരിക്കയിൽ വാഷിംഗ്‌ടൺ ഡിസിയിലെ എൻ.ഐ എച്ച് എന്ന ലോകോത്തര ഗവേഷണശാലയിലെ ശാസ്ത്രജ്‌ഞനായ ഡോ. റോബിൻ സെബാസ്റ്റ്യനും അദ്ദേഹത്തിൻ്റെ സംഘവും ഏറേ നാളത്തെഗവേഷണ ഫലമായി കണ്ടെത്തിയത്.
ക്യാൻസർ ചികിത്സാരംഗത്ത് ലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഈ ഗവേഷണ പ്രബന്ധം ലോകത്തിലെ ഏറ്റവും മുഖ്യധാര സയൻസ് മാസികയായ നേച്ചറിൽ 19-2-2025ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എല്ലാ ധർമ്മങ്ങളെയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന ഘടകമാണ്. കോശങ്ങൾ വളരുന്നത് ഈ ഡി.എൻ.എയുടെ പതിപ്പുകൾ നിർമ്മിച്ചാണ്. ഈ പ്രക്രിയയെ പുനരുത്പാദനം എന്നാണ് വിളിക്കുന്നത്. മാതൃ ഡി.എൻ.എയുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെപ്ളീസോം എന്ന പ്രോട്ടീൻ സംയുക്‌തമാണ് ഡി.എൻ.എ. പുനരൂത്പാദനത്തിൻ്റെ എൻജിൻ. ഇതാണ് പുനരുത്പാദനത്തെ സഹായിക്കുന്നത്. തകരാറുകളോ പൊട്ടലുകളോ സംഭവിച്ച ഡി.എൻ.എകളിൽ, അവയുടെ തകരാർ സ്വയം പരിഹരിക്കപ്പെടുന്നത് വരെ ഈ പുനരുത്പാദനം സംഭവിക്കുകയില്ല. കാൻസർ കോശങ്ങളിൽ സാധാരണ കോശങ്ങളിൽ ഉള്ളതിനേക്കാൾ കൂടിയ അളവിൽ ഡി.എൻ.എക ളിൽ പൊട്ടലുകളും തകരാറുകളും കാണപ്പെ ടാറുണ്ട്. ഡി.എൻ.എയുടെ സ്‌ഥിരതയും അഭംഗതയും കോശങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നിരിക്കെ, എങ്ങനെയാണ് ഈ വിധം പൊട്ടലുകളും തകരാറുക ളും ഉള്ള ഡി.എൻ.എയും കൊണ്ട് കാൻസർ കോശങ്ങൾക്ക് സുഗമമായി വളരുവാൻ സാധിക്കുന്നത് എന്ന് നാളിതുവരെ ശാസ്ത്രജ്‌ഞരെ കുഴക്കുന്ന ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഡോ. റോബിൻ സെബാസ്‌റ്റ്യനും സംഘവും കണ്ടെത്തിയത്. തകരാർ സംഭവിച്ചു കോശങ്ങളിൽ പുനരുപാദനം നടക്കാത്തത് എന്തുകൊണ്ടാണെന്ന് ഗവേഷകർ കണ്ടെത്തി. തകരാറ് അഥവാ പൊട്ടലുകൾ സംഭവിച്ച മാതൃ ഡി.എൻ.എ യുടെ സമീപത്ത് സ്‌ഥിതി ചെയ്യുന്ന റെപ്ളിസോം എൻജിനിലെ ചില പാർട്ടുകൾ പ്രധാന എഞ്ചിനിൽ നിന്നും വേർപെട്ടു പോകുന്നു. ഇത് റെപ്ളീസോംനെ നിഷ്ക്രിയമാക്കുന്നു. തന്മൂലം ഡി. എൻ.എ പുനരുപാദനം സംഭവിക്കുന്നില്ല. ടൈംലെസ് ടിപിൻ എന്നാണ് വേർപെട്ട് പോകുന്ന ഈ പ്രോട്ടീൻ പാർട്ടുകളുടെ പേര്. അതേസമയം തകരാറില്ലാത്ത ഭാഗങ്ങളിലെ റെപ്ളീസോം എൻജിൻ തങ്ങളുടെ ജോലി തുടരുകയും ചെയ്യുന്നു. ഇതുമൂലം തകരാറുള്ള ഭാഗങ്ങളിലെ ഡി.എൻ.എകൾക്ക് സ്വയം റിപ്പയർ ചെയ്യാനുള്ള അവസരം ലഭിക്കുകയും അങ്ങനെ കോശങ്ങൾ വളരാൻ ഇടയാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് കാൻസർ കോശങ്ങൾ തകരാറുകളെ അതിജീവിച്ച് വളരുവാൻ ഇടയാകുന്നത്. തകരാർ സംഭവിച്ച ഡി.എൻ.എയെ തകർന്നു കിടക്കുന്ന ഒരു റോഡിനോട് ഉപമിക്കാം. ഇതുവഴി കാറോടിച്ചാൽ കാറും അപകടത്തിൽ ആകും, റോഡ് കുടുതൽ മോശമാവുകയും ചെയ്യും. അപ്പോൾ തകർന്നു റോഡ് കാണുമ്പോൾ കാർ നിർത്തിയാൽ മതിയല്ലോ. പൊട്ടലുകൾ സംഭവിച്ച ഡി.എൻ.എയിൽ നടക്കുന്ന ഈ പ്രക്രിയയെ എം.ആർ.ഡി എന്നാണ് ശാസ്ത്രജ്‌ഞർ പേരിട്ടിരിക്കുന്നത്. പ്രോട്ടീൻ പാർട്ടുകളെ വേർപെട്ടു പോകാൻ സഹായിക്കുന്ന ചില ഘടകങ്ങളെ റദ്ദ് ചെയ്‌ത പ്പോൾ, റെപ്ളിസോം എൻജിൻ തകരാർ സം ഭവിച്ച ഡി.എൻ.എയിലൂടെ പോയി അതിനെ പുനരുല്പ്‌പാദിപ്പിക്കുകയും തന്മൂലം വളരെ ഗു രുതരമായ തകരാർ ഉണ്ടാക്കുകയും, ഇത് കോശങ്ങളുടെ നാശത്തിന് ഇടയാവുകയും ചെയ്‌തു. ഈ ഒരു പ്രക്രിയയാണ് കാൻസർ രോഗത്തിൻറെ ചികിത്സാധ്യത തുറക്കുന്നത്. എം.ആർ.ഡി പ്രക്രിയയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ മരുന്നുകൾ വികസിപ്പിച്ചാൽ അത് കാൻസർ കോശങ്ങളിലെ ഡി.എൻ.എയെ തകരാറിലാക്കുകയും അങ്ങനെ അവയെ നശി പ്പിക്കാനും സാധിക്കും. കാൻസറുകളിൽ ത ന്നെ ഈ എം.ആർ.ഡി പ്രക്രിയയുടെ അള വിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട് . വളരെ കൂടിയ അളവിൽ ഈ എം.ആർ.ഡി. പ്രക്രിയ നടക്കുന്ന ഇനം ക്യാൻസറുകളിൽ ആയിരിക്കും ഈ വിധത്തിലൂടെയുള്ള ചികിത്സ കൂടുതൽ ഫലപ്രദമാവുക. അവ ഏതൊക്കെ എന്ന് അറിയാനും അവയ്ക്ക് പറ്റിയ പുതിയ ഔഷധ ങ്ങൾ കണ്ടെത്താനും ആണ് ഡോ.റോബിനും സംഘവും ഇപ്പോൾ ശ്രമിക്കുന്നത്. കണ്ണൂർ ജില്ലയിലെ പൈസക്കരി സ്വദേശിയാണ് ഡോ. റോബിൻ സെബാസ്‌റ്റ്യൻ, റിട്ട. ദമ്പതികളായ, തെക്കേ പുതുപ്പറമ്പിൽ ടി.ടി. സെബാസ്‌റ്റ്യൻ്റെയും റോസമ്മയുടെയും മകനായ ഡോ റോബിൻ ഏറെക്കാലമായി അമേരിക്ക യിലെ എൻ.ഐ.എച്ച് എന്ന ഗവേഷണശാല യിലെ ശാസ്ത്രജ്‌ഞനാണ്. ഭാര്യ ഡോ. സുപ്രിയ വർത്തക്കും ഇതേ സ്‌ഥാപനത്തിലെ ഗവേഷകയാണ്. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ജനങ്ങളിൽ ഉളവാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് റോബിൻ നടത്തിയ ഗവേഷണ ഫലങ്ങൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. റിപ്പോർട്ടർ : തോമസ് അയ്യങ്കാനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009