വയത്തൂർ യു. പി സ്കൂളിന്റെ 75 ആം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് അസായി റിയൂ ഷോട്ടാക്കാൻ കരാട്ടെ സൗത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ് അവാർഡിങ് ചടങ്ങ് ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു .
പയ്യാവൂർ : എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് എന്നിവർ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപാടവിൽ , സ്കൂൾ മാനേജർ ഫാ. മനോജ് കിടാരത്തിൽ , ഫാ ജോസഫ് കാവനാടി , ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി , ഹെഡ്മാസ്റ്റർ തോമസ് എൻ.ജെ, പി.ടി.എ. പ്രസിഡന്റ് ഷിബു ചെറിയാൻ , മദർ പിടിഎ പ്രസിഡന്റ് അഖില രാജൻ, എന്നിവർ സംസാരിച്ചു . അസായി ഷോട്ടാക്കാൻ കരാട്ടെ സൗത്ത് ഇന്ത്യ റീജിയണൽ ഡയറക്ടർ സെൻസി സന്തോഷ് മാത്യു കിടാരത്തിൽ കുട്ടികൾക്ക് ബ്ലാക്ക് ബെൽറ്റ് നൽകി. ആൽബർട്ട് ബി ജോൺസൺ, ആദിത്യ അനിൽ, ശ്രീനന്ദന പി. പി, ശ്രേയസ് എ. വി, മിത്ര ഇ. വി എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. തുടർന്ന് സ്കൂൾ കുട്ടികളുടെ കരാട്ടെ പ്രദർശനവും ഉണ്ടായിരുന്നു. കരാട്ടെ ഇൻസ്‌ട്രക്ടർമാരായ സജിമോൻ കെ ജോൺ , ജോഷി കുന്നത്ത് , അനുനന്ദ പി. എച്ച് ,ആദിലക്ഷ്മി കെ. സനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009