സെന്റ് തോമസ് അസൈലം കൈപ്പുഴയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺഗ്രിഗേഷൻ മഡംബം ഫോറോനയുടെ സഹകരണത്തോടെ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു.
സെന്റ് തോമസ് അസൈലം കൈപ്പുഴയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺഗ്രിഗേഷൻ മഡംബം ഫോറോനയുടെ സഹകരണത്തോടെ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. കോട്ടയത്ത് വിവിധസ്ഥലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും സ്വന്തം കാലിൽ നിൽക്കാനുള്ള ആർജവത്വം ഉണ്ടാകുന്നതിനുമായി ഭൂതത്തിൽ തൊമ്മി അച്ചന്റെ നേതൃത്വത്തിൽ നിരവധി സ്ഥാപനങ്ങൾ തുടങ്ങി, നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 1928 ഇൽ തൊമ്മി അച്ചൻ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺഗ്രിഗേഷൻ ഇതിനെ പിൻചൊന്നു കൊണ്ട് ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥാപനങ്ങൾ നടത്തി വരുന്നു. മഡംബം ഫോറോന യിൽ വച്ചു നടത്തിയ സംഗമത്തിൽ വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട നിരവധി ഭിനശേഷിക്കാർ പങ്കെടുത്തു. വിവിധ മേഖലകളിൽ , വലിയ നേട്ടങ്ങൾ കരസ്തമാക്കിയവരെ അനുമോദിക്കുകയുംനിരവധി സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. ഉച്ച ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു. സെന്റ് ജോസഫ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ Sr.അനിത SJC,അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു കോട്ടയം രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. Fr. ജോയി കട്ടിയാങ്കൽ, മടബം ഫോറോന വികാരി Fr. സജി മൈത്താനത്, Sr. സജിത SJC, കൗൺസിലർ മീന സജി, Sr. സൗമ്യ SJC, തുടങ്ങിയവർ പ്രസംഗിച്ചു. പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ കണ്ണൂർ, ലൂർഡ് ഫോറോന ചർച് മഡബം , അഞ്ജലി സണ്ണി എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009