സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് മേഖലയിലെ കൗതുകങ്ങളും വിസ്മയങ്ങളും കോർത്തിണക്കി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ബിനോയ് കെ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ : നിത്യജീവിതത്തിൽ റോബോട്ടിക്സിന്റെ പ്രയോജനം സൂചിപ്പിക്കുന്ന പ്രോജക്റ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമിച്ച് മറ്റു വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. തെരുവ് വിളക്കുകൾ പകൽ നേരങ്ങളിൽ കത്തുന്നത് ഒഴിവാക്കാനുള്ള മാർഗ്ഗം, മനുഷ്യരുടെ ഉയരം അളക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ, വിരലുകളുടെ ചലനങ്ങൾ തിരിച്ചറിയുന്ന സെൻസർ എന്നിങ്ങനെ വിവിധ പ്രോജക്റ്റുകൾ കുട്ടികളിൽ ജിജ്ഞാസ നിറച്ചു. സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ മുൻ അംഗങ്ങളുമായ ശ്രാവൺ നാരായൺ, അഭിനവ് സാബു, ടോം ജോസഫ് എന്നിവരാണ് പ്രോജക്ട് അവതരണത്തിന് വേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ഹെഡ്മാസ്റ്റർ ബിജു സൈമൺ, കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോമിഷ, കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി. റിപ്പോർട്ടർ : തോമസ് അയ്യങ്കാനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009