ശ്രീകണ്ഠപുരം നഗരസഭ പഴയങ്ങാടി വാർഡിലെ കോൺക്രീറ്റ് ചെയ്ത റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം നഗരസഭ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച പഴയങ്ങാടി വാർഡിലെ റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വാർഡ് കൗൺസിലറും നഗര സഭ വൈസ് ചെയർമാനുമായ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. 6 ലക്ഷം രൂപ വകയിരുത്തി സെൻമേരിസ് ചർച്ച് – അനക്കുണ്ട് റോഡ്, 4 ലക്ഷം രൂപ വകയിരുത്തി പത്മനാഭൻപടി റോഡിന്റെയും ആണ് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ചത്. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി കുര്യാക്കോസ് മാസ്റ്റർ, ജോസ് കൊച്ചുപറമ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഷിബു പി ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009