നഗരസഭയുടെ പരിധിയിൽ സർവീസ് നടത്തി വരുന്ന ഓട്ടോ റിക്ഷകൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള മീറ്റർ നിർബന്ധമായും യാത്രാവേളകളിൽ ഉപയോഗിക്കണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ഇൻ്റർനാഷണൽ ക്ലബ് ഡയറക്ടർ ബോർഡ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു
ശ്രീകണ്ഠപുരം: നഗരസഭയുടെ പരിധിയിൽ സർവീസ് നടത്തി വരുന്ന ഓട്ടോ റിക്ഷകൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള മീറ്റർ നിർബന്ധമായും യാത്രാവേളകളിൽ ഉപയോഗിക്കണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ഇൻ്റർനാഷണൽ ക്ലബ് ഡയറക്ടർ ബോർഡ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഓടത്തുപാലം – നടുവിൽ റോഡും, കണിയാർവയൽ – കാഞ്ഞിലേരി റോഡും കൂടാതെ നഗരസഭാ പരിധിയിലെ പോക്കറ്റ് റോഡുകൾ പോലും നവീകരണം പൂർത്തിയാക്കി സുഗമ ഗതാഗതം പ്രാബല്യത്തിലായിട്ടും വിവിധ കാരണങ്ങൾ ഉന്നയിച്ച് മീറ്റർ ഘടിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി വൈകരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. പോലീസും, മോട്ടോർ വാഹന വകുപ്പും ജനോപകാരപ്രദമായ ഈ സർക്കാർ നയത്തിൽ ജനങ്ങൾക്കൊപ്പം നിലകൊള്ളണമെന്ന പൊതുവികാരം മാനിക്കപ്പെടേണ്ടതു തന്നെയാണെന്നും വിലയിരുത്തി. പ്രസിഡന്റ് ജോൺസൺ ടി.സഖറിയാസ് അധ്യക്ഷത വഹിച്ചു. ജോർജ് പി.അഗസ്റ്റിൻ, റെജി കാര്യാങ്കൽ, യു.കെ.ബാനു, എ.വി.മനീഷ്, റെജി ജോസഫ്, വിപിൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009