മോൺ മാത്യു എം. ചാലിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മോൺ മാത്യു എം. ചാലിൽ പ്രഥമ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മലയോര ഹൈവേയുടെ ശില്‌പിയായ കാഞ്ഞങ്ങാട് മാലക്കല്ലിലെ ജോസഫ് കനകമൊട്ടയ്ക്ക്.
പയ്യാവൂർ :മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേ ഷൻ ഏർ പ്പെടുത്തിയ മോൺ. മാത്യു എം. ചാലിൽ പ്രഥമ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മലയോര ഹൈവേയുടെ ശില്‌പിയായ കാഞ്ഞങ്ങാട് മാലക്കല്ലിലെ ജോസഫ് കനകമൊട്ടയ്ക്ക്. മോൺ. മാത്യു എം. ചാലിലിന്റെ ചരമദിനമായ മാർച്ച് അഞ്ചിനു ചെമ്പേരിയിൽ നടക്കുന്ന ചടങ്ങിൽ ജോസഫ് കനകമൊട്ട യുടെ കുടുംബം അവാർഡ് ഏറ്റുവാങ്ങുമെന്ന് ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു. മലയോര ഹൈവേ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നീക്കിവച്ചതായിരുന്നു അദ്ദേഹ ത്തിന്റെ ജീവിതം. ചാലിലച്ചനു മായുള്ള നിരന്തരബന്ധവും ഒന്നിച്ചുള്ള പ്രവർത്തനവുമാണു ഇത് യഥാർഥ്യമാക്കാൻ നിമിത്തമായത്. ഈ മലയോരപാത കേരളംകൊണ്ട് നിർത്താതെ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും നീട്ടുന്നതിനും അദ്ദേഹം ശ്രമം നടത്തി. റോഡിന് പു റമേ കാഞ്ഞങ്ങാട്ടു നിന്നു പാണത്തൂർ വഴി കർണാടകയിലേ ക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന ഒരു റെയിൽപാതയും കനകമൊട്ടയുടെ സ്വപ്‌നമായിരുന്നു. അതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009