മലിന മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2. 0 കർമ്മപരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ മെഗാ ക്ലീനിങ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
മലിന മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2. 0 കർമ്മപരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ മെഗാ ക്ലീനിങ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ കെട്ടിടങ്ങളും,സ്ഥാപനവും പരിസരങ്ങളും ശുചീകരിച്ചു.. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിവസത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 ന് ഉള്ളിൽ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത് .ക്ലീൻ സിറ്റി മാനേജർ മോഹനൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ഒ പ്രദീപൻ, വ്യാപാര വ്യവസായി പ്രസിഡന്റ് വി പി ബഷീർ, വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് പി ഗോപി, അനസ്, ഖാദർ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പി എച്ച് ഐ സതീശൻ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. നഗരസഭയിലെ കെട്ടിട ഉടമകളും, വ്യാപാരികളും അടക്കം നിരവധി പേർ ഈ മെഗാ ശുചീകരണത്തിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009