ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് പത്ത് വർഷമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് പത്ത് വർഷമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. പയ്യാവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, പയ്യാവൂരിൽ പ്രവർത്തിക്കുന്ന ഇരിക്കൂർ ബ്ലോക്ക് അഗ്രിക്കൾച്ചറൽഇമ്പ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും, നിലവിലെ പഞ്ചായത്ത് മെമ്പറുമായ ടി പി അഷ്‌റഫ് ആണ് പുതിയ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാനായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും, ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറുമായ വിജിൽ മോഹനനും, ഡയറക്ടർ ബോർഡ് അംഗങ്ങളായി എൻ മുസ്തഫ, അൻസു ജോർജ്, കെ ടി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വത്സല സാജു, ബാബുരാജൻ കെ, മേഴ്‌സി ബൈജു, കൃഷ്ണപ്രിയ ടി എൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ വകുപ്പ് ആലക്കോട് യൂണിറ്റ് ഇൻസ്‌പെക്ടർ ആയ ഷൈമ പാവൂർ ആയിരുന്നു വരണാധികാരി. കെ പി സി സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ചെയർമാൻ ആയ ഭരണ സമിതിയായിരുന്നു കഴിഞ്ഞ പത്ത് വർഷമായി നിലവിൽ ഉണ്ടായിരുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009