ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലും രണ്ട് വീടുകള്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ്(24) പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്
ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു.രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി സാവിത്രിയുടെ(57)വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.രണ്ടു വീട്ടുകാരും ഉൽസവം കാണാനായിപ്പോയപ്പോഴാണ് മോഷണം നടന്നത്. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരെ കേസുണ്ട്. ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009