̲ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് മന്ത്രിയെയും സ്ഥലം എംഎൽഎയും ആറളംപഞ്ചായത്ത് പ്രസിഡണ്ടിനെയും ആനമതിൽ നിർമ്മിക്കാൻ കരാറെടുത്ത് കരാറുകാരനെയും ഒന്നു മുതൽ നാലുവരെെ പ്രതികളാക്കി നരഹത്യയ്ക്ക് കേസെടുക്കണം..̲ആം ആദ്മി പാർട്ടി കിസാൻ വിങ്ങ് ജില്ലാ പ്രസിഡണ്ട് തോമസ് കുര്യൻ ആവശ്യപ്പെട്ടു ̲ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു ഇരിട്ടി ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ഉപരോധ സമരം ജില്ലാ പ്രസിഡണ്ട് ഷാജി തെക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.̲ ̲ ̲ ആറളം പുനരധിവാസ മേഖലയിൽ സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ ആദിവാസികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട വെള്ളിയും ലീലയും കപട രാഷ്ട്രീയത്തിന്റെ ഇരകളാണ് സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെ കൊമ്പത്തെ രാഷ്ട്രീയക്കാരെല്ലാം ചേർന്ന് ഒത്തുകളിച്ച് ആദിവാസികൾക്കും കർഷകർക്കും ദുർമരണം ഉറപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു ̲ബിജെപിയും കോൺഗ്രസും ചേർന്ന് ഞായറാഴ്ച ആറളം പഞ്ചായത്തിൽ ഹർത്താൽ നടത്തി വന്യജീവി ആക്രമണത്തിന് വഴിയൊരുക്കുന്ന 1972ലെ വനം വന്യജീവി സംരക്ഷണ നിയമിതത്തിന്റെ കാവൽ സംഘത്തിൽ പെട്ടവരാണ് ഈ രണ്ടു പാർട്ടികളും വന്യജീവി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണ് സർക്കാർ എന്നാണ് ഞായറാഴ്ചത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത് വന്യജീവികൾ കൊന്നൊടുക്കുന്ന മനുഷ്യരുടെ കബദ്ധങ്ങൾ കൊണ്ട് നാടു നിറയുമ്പോൾ ഇതൊക്കെ പറയാൻ പ്രധാനമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു അദ്ദേഹത്തെ തിരുത്താൻ കേരളത്തിൽ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രിമാർ ശ്രമിക്കണം കാട് നിറഞ്ഞ വന്യജീവികളെ താലോലിക്കുകയല്ല വേട്ടയാടി തിന്നുകയാണ് ലോകരാജ്യങ്ങൾ എല്ലാം ചെയ്യുന്നത് അവിടുത്തെ അധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും അത്ര വില കൽപ്പിക്കുന്നുണ്ട് ̲ ̲ അരനൂറ്റാണ്ട് മുമ്പത്തെെ സാഹചര്യത്തിൽ മുത്തശ്ശി ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം ഇന്ന് ജനത്തിന് മരണ വാറണ്ടായിരിക്കുന്നു.̲ ഇത് പ്രിയങ്കയോട് പറയാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കന്മാർക്ക് കഴിയുന്നില്ല .̲പ്രിയങ്ക ഗാന്ധിയെ മറികടന്ന് ഈ നശിച്ച നിയമം മാറ്റണമെന്ന് പാർലമെൻറിൽ പറയാൻ കോൺഗ്രസ് എംപിമാർക്ക് നട്ടെല്ലില്ല.̲ തോമസ് കുര്യൻ മുഖ്യ.̲ പ്രഭാഷണത്തിൽ പറഞ്ഞു ̲ ആറളത്ത് ആന മതിലിന്റെ നിർമ്മാണം ഒരു വർഷം എന്നത് അഞ്ചുവർഷമായിട്ടുംം പൂർത്തിയായിട്ടില്ല.̲ ആദിവാസി ദമ്പതികൾ കൊലചെയ്യപ്പെട്ടതിന്റെ പ്രധാന കാരണം ഇതാണ് ഓരോ വർഷവും കരാർ പുതുക്കി നൽകുമ്പോൾ വനം വകുപ്പ്മന്ത്രിയും സ്ഥലം എംഎൽഎയും ഒത്താശ ചെയ്തുകൊടുത്തു . ആറളം പഞ്ചായത്ത് പ്രസിഡണ്ടും കണ്ണടച്ചു.̲ കരാറുകാരൻ അവസരം മുതലാക്കി.̲ ഇവർ നാലുപേരെയുംം ഒന്നു മുതൽ നാലു വരെ പ്രതികളാക്കി നരഹത്യക്ക് കേസെടുക്കണം ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡണ്ട് പി വി ജോസഫ് ,̲ തോമസ് ചക്കാംകുന്നേൽ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009