ഏരുവേശി ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അവതരിപ്പിച്ചു
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനായി എല്ലാ മേഖലകൾക്കും തുല്യ പരിഗണന നൽകിയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി. കുടിയേറ്റ മേഖലയിലെ പ്രധാന ഗ്രാമ പഞ്ചായത്തായ ഏരുവേശിയുടെ സമഗ്ര വികസനത്തിന് എല്ലാ മേഖലകൾക്ക് തുല്യമായി മികച്ച പരിഗണന നൽകിയിട്ടുണ്ടന്നും ആർക്കും പരാതിയുണ്ടാകാത്ത വിധത്തിലുള്ള മിച്ച ബജറ്റാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധു തൊട്ടിയിൽ അവതരിപ്പിച്ചതെന്നും പ്രസിഡൻറ് പറഞ്ഞു. ചെമ്പേരി മാർക്കറ്റിൽ സിറ്റി സെൻ്റർ നിർമിക്കുന്നതിന് സജീവ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിക്കുന്ന 60 ലക്ഷം രൂപയോടൊപ്പം പഞ്ചായത്ത് ഫണ്ട് കൂടി ഉപയോഗിച്ച് 1.20 കോടിയുടെ പദ്ധതി നടപ്പാക്കുകുന്നതോടെ ചെമ്പേരിയുടെ മുഖഛായ തന്നെ മാറ്റിയെടുക്കാകാനാകു മെന്നും പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി നിലവിലുള്ള ഭരണ സമിതിയുടെ അവസാന ബജറ്റവതരണ സമ്മേളനം ഉൽഘാടനം ചെയ്ത് പറഞ്ഞു. പഞ്ചായത്തിലെ ഭവന നിർമ്മാണത്തിന് 7.12 കോടി, കാർഷിക മേഖലക്ക് ആനുകൂല്യം നൽകുന്നതിന് 40 ലക്ഷം, അടിസ്ഥാന സൗകര്യ വികസനം 7.25 കോടി, പാലിയേറ്റിവ് കെയർ 14.5 ലക്ഷം, ശുചിത്വ മാലിന്യ പരിപാലനം 18.2 ലക്ഷം, വിദ്യാഭ്യാസ മേഖലക്ക് 1.5 കോടി, ആരോഗ്യ മേഖലക്ക് 1.12 കോടി തുടങ്ങി വിവിധ പദ്ധതികൾക്കായി 305673060 ചിലവും 308225404 രൂപ വരവും കഴിച്ച് ബാക്കി 2552344 മിച്ചം വച്ച ബജറ്റവതരിപ്പിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ പ്രശംസാർഹനായി. ചടങ്ങിൽ പഞ്ചായത്ത് മെംബർമാരായ ഷൈല ജോയി, പൗളിൻ തോമസ്, ടെസി ഇമ്മാനുവൽ, എം.ഡി.രാധാമണി, മോഹനൻ മുത്തേടൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ജോണി മുണ്ടക്കൽ, എം.നാരായണൻ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ, സിപിഎം ലോക്കൽ സെക്രട്ടറി സദാനന്ദൻ, ജോയി കുഴുവേലിപ്പുറത്ത്, പഞ്ചായത്ത് ജെഎസ് ബിജോയി, കൃഷി ഓഫിസർ നൂർജഹാൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009